തിരുവനന്തപുരം:മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും വിവാഹിതരാകുന്നു.
ഈ മാസം 23ാം തീയതി വ്യാഴാഴ്ച തിരുവനന്തപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് വിവാഹ നിശ്ചയച്ചടങ്ങുകള്‍.
രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍. ചില പ്രമുഖ എ.ഐ.എ.ഡി.എം.കെ നേതാക്കളും ചടങ്ങിനെത്തുമെന്നും സൂചനയുണ്ട്.
അടൂര്‍ പ്രകാശിന്റെ മകനായ അജയ് കൃഷ്ണന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. അടൂരില്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബിസിനസ് നോക്കി നടത്തുന്നതും അജയ് കൃഷ്ണനാണ്.
ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ജയലളിതാ മന്ത്രിസഭയില്‍ അംഗവുമായ പനീര്‍സെല്‍വം ചടങ്ങിനെത്തുമെന്നും സൂചനയുണ്ട്.