തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതക കേസ് പ്രതികള്‍ക്കായി അടൂര്‍ പ്രകാശ് എം.പി ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഡി.വൈ.എഫ്.ഐ.
ഫൈസല്‍ വധശ്രമക്കേസില്‍ പ്രതികള്‍ക്കായി ഇടപെട്ടതിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടത്. ഇതേ കേസില്‍ ഉള്‍പ്പെട്ടവരാണ് വെഞ്ഞാറമ്മൂട് ഇരട്ടക്കൊലക്കേസിലെ പ്രതികള്‍.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകക്കേസ് പ്രതി ഷജിത്തിന്റേതാണ് പുറത്തായ ശബ്ദരേഖ. പ്രാദേശികമായി പ്രചരിക്കുന്ന ശബ്ദശകലമാണ് ഇത്.
രണ്ട് മാസം മുന്‍പ് നടന്ന ഫൈസല്‍ വധശ്രമക്കേസില്‍ എം.പി സഹായിക്കാമെന്ന് പറഞ്ഞതായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ. ഷജിത് ശബ്ദരേഖയില്‍ പറയുന്നത്. പറയുന്നത്. അതേസമയം ആരോപണം നിഷേധിച്ച് അടൂര്‍ പ്രകാശ് രംഗത്തെത്തിട്ടുണ്ട്.
കേസില്‍ സി.ഐ.ടി.യുക്കാരന്‍ പ്രതിയായിട്ടുണ്ടെന്നും അവരെ രക്ഷപ്പെടുത്താന്‍ വേണ്ടിയിട്ടാണ് സി.പി.ഐ.എമ്മിന്റെ ശ്രമമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
വെഞ്ഞാറമൂട്ടില്‍ ഇരട്ടക്കൊലപാതകം നടത്തിയ കേസിലെ പ്രതികള്‍ ആദ്യം അടൂര്‍ പ്രകാശ് എം.പിയെ ആണ് വിളിച്ചതെന്ന് മന്ത്രി ഇ.പി ജയരാജന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ അടൂര്‍ പ്രകാശ് തന്നെ രംഗത്തെത്തിയിരുന്നു. പ്രതികളെ രക്ഷപ്പെടുത്താന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും വെറും സി.പി.ഐ.എമ്മുകാരനായാണ് ഇ.പി ജയരാജന്‍ വിമര്‍ശനമുന്നയിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഇ.പി ജയരാജന്‍ കാടടച്ച് വെടിവെക്കരുത്. മാന്യതയുണ്ട് എങ്കില്‍ തനിക്കെതിരായി ഇ.പി ജയരാജന്‍ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തവും ഇ.പി കാണിക്കണം. എപ്പോള്‍, എങ്ങനെ ബന്ധപ്പെട്ടു എന്ന് പറയണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മന്ത്രിയുടെ പ്രതികരണം ഉത്തരവാദിത്തമില്ലാതെയാണെന്നും സ്വര്‍ണക്കടത്ത് കേസ് മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
കൊലയ്ക്ക് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചെന്നും ലക്ഷ്യം നിര്‍വഹിച്ചെന്ന് പ്രതികള്‍ അടൂര്‍ പ്രകാശിനെ അറിയിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തയെന്നും ഇത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നുമായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ പ്രതികരിച്ചത്.
കൊലയാളി സംഘത്തിന് രൂപം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു. കൊലപാതക ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.
രണ്ട് മാസം മുന്‍പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്തത് അടൂര്‍ പ്രകാശായിരുന്നെന്നും ഇക്കാര്യത്തിലെല്ലാം കോണ്‍ഗ്രസിന് വ്യക്തമായ പങ്കുണ്ടെന്നും സി.പി.ഐ.എം ജില്ലാ നേതൃത്വവും ആരോപിച്ചു.
വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ 9 പേര്‍ കസ്റ്റഡിയിലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight; ‘Adoor Prakash intervened for the accused’: DYFI released the audio recording