| Saturday, 26th December 2020, 10:15 am

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം തന്നെ പാളി; ഡി.സി.സി പ്രസിഡന്റുമാരെ ഇനിയെങ്കിലും മാറ്റണം; തുറന്നടിച്ച് അടൂര്‍ പ്രകാശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതം വെപ്പായിരുന്നെന്ന് തുറന്നടിച്ച് അടൂര്‍ പ്രകാശ് എം. പി. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇത് ജില്ലാ തലത്തിലുള്ള വീഴ്ചയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നും പരാതിയുള്ള നേതൃത്വമായി മുന്നോട്ട് പോകരുതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ വിലയിരുത്തുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ നേതാക്കളെയും എം.പിമാരെയും പ്രത്യേകം കണ്ട് ആശയവിനിമയം നടത്തും.

പാര്‍ട്ടി പുനഃസംഘടന ഉള്‍പ്പെടെ ഇന്ന് ചര്‍ച്ച ചെയ്യും. പാര്‍ട്ടി നേതാക്കളെ ഒറ്റക്കായിരിക്കും താരിഖ് അന്‍വര്‍ കണ്ട് സംസാരിക്കുക. അതേസമയം കേരളത്തില്‍ സംസ്ഥാന തലത്തില്‍ വലിയ പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിലും ചര്‍ച്ചയുണ്ടായേക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Adoor Prakash against candidateship of congress party in local body election

We use cookies to give you the best possible experience. Learn more