| Monday, 4th October 2021, 12:39 pm

അത്തരം കോപ്രായങ്ങള്‍ക്കൊന്നും മമ്മൂട്ടിയെ കിട്ടില്ല; കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോ കളിക്കുന്നവരുണ്ടെന്ന് അടൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലായാലും തമിഴ് സിനിമയിലായാലും വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടിച്ചുരമിച്ചുപോന്നിട്ടുള്ള താരങ്ങള്‍ നമുക്ക് അപരിചതരല്ലെന്നും എന്നാല്‍ ഇത്തരം കോപ്രായങ്ങള്‍ കാണിക്കാത്ത നടനാണ് മമ്മൂട്ടിയെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

എഴുപതാം വയസിലും നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക് ചേരാത്ത വേഷങ്ങളില്‍ മമ്മൂട്ടിയെ കാണാറില്ലെന്നും കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം നായകവേഷങ്ങള്‍ ചെയ്തിട്ടുള്ള അപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്നും ഈ ദീര്‍ഘകാല താരജീവിതത്തിന്റെ രഹസ്യം അന്വേഷിച്ചു ചെല്ലുമ്പോള്‍ കണ്ടെത്തുന്ന അറിവുകള്‍ ലളിതമെന്ന പോലെ അനുകരണീയവുമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

”വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടിച്ചുരമിച്ചുപോന്നിട്ടുള്ള താരങ്ങള്‍ നമുക്ക് അപരിചതരല്ല, മലയാളത്തിലും തമിഴിലും. ഇത്തരം ഓട്ടക്കളികള്‍ കാണുമ്പോള്‍ പീഡോഫീലിയയ്ക്ക് വകുപ്പുള്ള കേസാണല്ലോയെന്ന് തോന്നാറുമുണ്ട്.

എന്നാല്‍ മമ്മൂട്ടിയെന്ന നടന്‍ ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരുങ്ങാറില്ല. ഈ എഴുപതാം വയസിലും നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക് ചേരാത്ത വേഷങ്ങളില്‍ മമ്മൂട്ടിയെ കാണാറില്ല.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം നായകവേഷങ്ങള്‍ ചെയ്തിട്ടുള്ള അപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഈ ദീര്‍ഘകാല താരജീവിതത്തിന്റെ രഹസ്യം അന്വേഷിച്ചു ചെല്ലുമ്പോള്‍ കണ്ടെത്തുന്ന അറിവുകള്‍ ലളിതമെന്ന പോലെ അനുകരണീയവുമാണ്.

അഭിനയസിദ്ധിയും അര്‍പ്പണ ബുദ്ധിയും ഈ നടനില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. അതുപോലെ പ്രധാനമാണ് അദ്ദേഹം കൃത്യായി പാലിച്ചുപോരുന്ന നിഷ്ടകള്‍. തന്റെ ഉടലും കുരലും കര്‍ശനമായ കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധ്യം ഈ നടന് സ്വതസിദ്ധമാണ്.

ക്രമീകൃതാഹാരത്തിലും വ്യായാമത്തിലും പതിപ്പിക്കുന്ന സവിശേഷമായ ശ്രദ്ധ അനന്യസാധാരണം തന്നെ. എത്ര വമ്പന്‍ കമ്പനിയുടെ പ്രൊഡക്ഷനായാലും തനിക്കാവശ്യമുള്ള സമീകൃതാഹാരം പാചകം ചെയ്യാന്‍ വിദഗ്ധനായ ഒരു കുശിനിക്കാരന്‍ മമ്മൂട്ടിക്കൊപ്പമുണ്ടാകും,” അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Adoor Goplakrishnan About Mammootty

Latest Stories

We use cookies to give you the best possible experience. Learn more