| Wednesday, 11th September 2019, 12:26 pm

മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പി.എസ്.സി. പിരിച്ചുവിടണം: അടൂര്‍ ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പി.എസ്.സി. പിരിച്ചുവിടണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തിരഹിതമാണെന്നും അടൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പി.എസ്.സി പരീക്ഷ മലയാളത്തില്‍ നടത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി ഓഫീസിന് മുന്നില്‍ നടത്തുന്ന നിരാഹാര സമര പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പി.എസ്.സി പിരിച്ചുവിടേണ്ടതാണ്. ഒരാള്‍ക്ക് സ്വാഭാവികമായി മനസിലാക്കുന്ന ഭാഷ മാതൃഭാഷയാണ്. അതുകൊണ്ട് തന്നെ മാതൃഭാഷ അറിയുന്ന ഒരാള്‍ ഏത് ഭാഷയും പഠിക്കും.’


നമ്മുടെ ഭാഷ അറിഞ്ഞാല്‍ മാത്രമേ മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇംഗ്ലീഷില്‍ പരീക്ഷ നടത്തുന്നതാണ് അരക്ഷിതമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പി.എസ്.സി ചോദ്യങ്ങള്‍ ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷയിലും നല്‍കി തുല്യനീതി ഉറപ്പാക്കുക എന്നതാണ് സമരത്തിലെ ആവശ്യം. അതേസമയം ഇത് സംബന്ധിച്ച് സെപ്തംബര്‍ 16ന് മുഖ്യമന്ത്രി പി.എസ്.സിയുമായി ചര്‍ച്ച നടത്തും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more