വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. യുവാക്കള്‍ക്കെതിരെ യു.എപി.എ ചുമത്തിയിട്ടുണ്ടെങ്കില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന് അേേദ്ദഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും വ്യക്തികള്‍ക്കെതിരെ ഭരണം മാറാന്‍ പാടില്ല. ഏത് തരത്തിലുമുള്ള പുസ്തകവും വായിക്കാനും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അടൂര്‍ പറഞ്ഞു.
അതേസമയം കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ പിണറായി വിജയന്‍ സര്‍ക്കാരിനും പൊലീസിനും എതിരെ വിമര്‍ശനവും പരിഹാസവും നിറയുന്നുണ്ട്.
ഇരുവരുടെയും പക്കല്‍ നിന്നു ലഘുലേഖകള്‍ കണ്ടെടുത്തെന്ന പൊലീസ് വാദത്തിനെതിരെയാണു പരിഹാസരൂപത്തിലും വിമര്‍ശനാത്മകമായും പോസ്റ്റുകള്‍ വരുന്നത്. എന്തു വായിക്കണമെന്നും എപ്പോ വായിക്കണമെന്നതും സര്‍ക്കാര്‍ പറഞ്ഞുതരണമെന്ന തരത്തിലാണ് പോസ്റ്റുകള്‍ വരുന്നത്.
അതിനിടെ അലന് നിയമസഹായം നല്‍കാന്‍ സിപി.ഐ.എം പന്നിയങ്കര ലോക്കല്‍ കമ്മറ്റി തീരുമാനിച്ചു. യു.എ.പി.എ ചുമത്തിയതില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സി.പി.ഐ.എം നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്.
യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ