[]ന്യൂദല്‍ഹി: പാക്കിസ്ഥാനി ഗായകന്‍ അദ്‌നന്‍ സമിയുടെ വിസ കാലാവധി മൂന്നുമാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.ഒക്ടോബര്‍ ആറിന് അദ്ദേഹത്തിന്റെ വിസ അവസാനിച്ചിരുന്നു.
തുടര്‍ന്നും ഇന്ത്യയില്‍ തങ്ങുന്നതിനെതിരെ മുംബൈ പൊലീസ് നോട്ടീസയച്ചിരുന്നു. മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സമയവും 1800 രൂപ പിഴയടയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു,
ഒക്ടോബര്‍ 15ന് പുറത്തിറക്കിയ പ്രസ്താവനയില്‍ സമി പറയുന്നു. “2013 ഒക്ടോബര്‍ 15ന് എന്റെ വിസ കാലാവധി അവസാനിച്ചു. വിസ നീട്ടി നല്‍കാന്‍ അധികാരമുള്ള ഒരേയൊരു ഏജന്‍സി എന്ന നിലയില്‍ സെപ്റ്റംബര്‍ 16നു തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു അപേക്ഷ സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ 14 വര്‍ഷമായി എല്ലാ വിദേശികളും പിന്തുടരുന്ന നടപടി തന്നെയാണിത്. വിസ ദീര്‍ഘിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കുന്നതു വരെ ഞാന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടാകും.” മുംബൈ പൊലീസിന് ഇക്കാര്യങ്ങളെല്ലാം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് പ്രതികരിച്ചത് ഇങ്ങനെ “മുംബൈയിലായിരിക്കുമ്പോള്‍ അദ്ദേഹം വിസയ്ക്ക് അപേക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് 1946ലെ ഫോറിനേഴ്‌സ് നിയമപ്രകാരം നോട്ടീസയച്ചത്.”