Advertisement
Kerala News
എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 29, 05:44 am
Tuesday, 29th October 2024, 11:14 am

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ലെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പി.പി ദിവ്യ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജി കെ.ടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിച്ചത്. ജാമ്യം തള്ളി എന്നായിരുന്നു കോടതിയുടെ പ്രസ്താവം. പ്രഥമദൃഷ്ട്യാ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി അഭിഭാഷകന്‍ ജോണ്‍.എസ്. റാഫേലും ദിവ്യയ്ക്ക് വേണ്ടി കെ.വിശ്വനും പ്രോസിക്യൂഷന് വേണ്ടി കെ. അജിത് കുമാറുമാണ് കോടതിയില്‍ ഹാജരായത്.

എ.ഡി.എമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തിയില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഏത് ഉപാധികളും സ്വീകരിക്കാന്‍ തയ്യാറാണെന്നും, മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ പ്രധാനവാദം.

എന്നാല്‍ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ എതിര്‍ത്തിരുന്നു.

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയായിരുന്നു പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്.

Updating…

Content Highlight: ADM’s suicide: No anticipatory bail for PP Divya