[]പാലക്കാട്: ##അട്ടപ്പാടിയില്‍ കുട്ടികള്‍ മരിക്കാന്‍ കാരണം പോഷകാഹാരക്കുറവ് തന്നെയാണെന്ന് ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭു ദാസ്. അട്ടപ്പാടിയില്‍ പുരുഷന്‍മാര്‍ മദ്യപിക്കാറുണ്ട്. എന്നാല്‍ അമ്മമാര്‍ മദ്യപിക്കാറില്ല.
15 വര്‍ഷമായി അട്ടപ്പാടയില്‍ ജോലി ചെയ്യുന്നയാളാണ് ഡോ. പ്രഭു ദാസ്. രോഗികളെ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയാത്തതും മരണത്തിന് കാരണമാകാറുണ്ടെന്നും പ്രഭു ദാസ് പറഞ്ഞു. []
അട്ടപ്പാടിയില്‍ ഗര്‍ഭിണികളടക്കം ചാരായം കുടിക്കുന്നതായി മന്ത്രി കെ.സി ജോസഫ് പറഞ്ഞിരുന്നു. ഗര്‍ഭിണികളുടെ മദ്യപാനമാണ് ശിശുമരണം വര്‍ധിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞിരുന്നു.
മദ്യത്തിന്റെ ഉപയോഗം കുറച്ചാല്‍ ആരോഗ്യം സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അവിടുത്തെ ആളുകള്‍ ഭക്ഷണം കഴിക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതിന് പിന്നാലെയായിരുന്നു കെ.സി ജോസഫിന്റെ പരാമര്‍ശം.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ആദിവാസി സ്ത്രീകള്‍ തന്നെ രംഗത്തെത്തിയിരുന്നു. തങ്ങള്‍ ഗര്‍ഭിണികളായിരുന്ന സമയത്ത് മദ്യപിച്ചിരുന്നോ എന്ന് മന്ത്രി തെളിയിക്കണമെന്ന് ഇവര്‍ പറഞ്ഞു.
മന്ത്രി ഉന്നയിക്കുന്നത് തെറ്റായ ആരോപണമാണ്. അമ്മമാര്‍ മദ്യം കഴിച്ചിട്ടല്ല കുട്ടികള്‍ മരിച്ചത്. മറിച്ച് അമ്മമാര്‍ക്ക് വേണ്ടവിധം ഭക്ഷണം ലഭിക്കാത്തതാണ് അതിന് കാരണമെന്നും അവര്‍ പറഞ്ഞു.
ഇത്തരക്കാരെ ചൂലെടുത്ത് അടിക്കുകയാണ് വേണ്ടത്. ഇത്തരം പ്രസ്താവനകള്‍ ഇറക്കിയ ഇവര്‍ മാപ്പ് പറയണം. ഇല്ലെങ്കില്‍ ഊരുകളില്‍ കാലെടുത്ത് കുത്താന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.