| Saturday, 13th June 2020, 10:47 pm

ഇടുക്കിയില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍; ബന്ധുവായ പെണ്‍കുട്ടി വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പതിനേഴു വയസ്സുള്ള കുട്ടിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ ബന്ധുവായ 21 കാരിയായ മറ്റൊരു പെണ്‍കുട്ടിയെ വിഷം കഴിച്ച നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികളെ വഴക്കു പറഞ്ഞിരുന്നെന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ വീടുവിട്ടു പോയിരുന്നെന്നും എന്നാല്‍ ഇവര്‍ ആദിവാസിമേഖലയില്‍ തന്നെ ഉണ്ടായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന പറയുന്നത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതേ ഉള്ളൂ. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more