| Sunday, 9th June 2019, 11:03 am

ചാലക്കുടിയില്‍ മൂന്നു മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള ആദിവാസി കുട്ടികള്‍ക്ക് മര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ചാലക്കുടിയില്‍ ആദിവാസി കുട്ടികള്‍ക്ക് മര്‍ദ്ദനം. മേലൂരിലെ മരിയപാലന സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിലെ ആദിവാസി കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

വാഴച്ചാല്‍ വാച്ചുമരം ആദിവാസി കോളനിയിലെ മൂന്നു മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള ആറു കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

മുതിര്‍ന്ന കുട്ടികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് അനാഥാലയത്തില്‍ ആദിവാസി കുട്ടികള്‍ ഇറങ്ങിയോടുകയായിരുന്നു. കുട്ടികള്‍ ഇറങ്ങിപ്പോയത് അനാഥാലയം അധികൃതര്‍ അറിഞ്ഞിട്ടില്ല.

പുലര്‍ച്ചെ അനാഥാലയം വിട്ടിറങ്ങിയ കുട്ടികളെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രക്ഷപ്പെടുത്തി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

അനാഥാലയത്തില്‍ വിദ്യാര്‍ഥികള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസി ആവശ്യപ്പെട്ടു.

ആദിവാസി വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ഹോസ്റ്റലുകളുണ്ട്. എന്നിട്ടും വിദ്യാര്‍ഥികള്‍ എങ്ങനെ സ്വകാര്യ കേന്ദ്രത്തില്‍ എത്തിയെന്നുന്ന് പൊലീസ് അന്വേഷിക്കണമെന്നും എം.എല്‍.എ. പറഞ്ഞു.

We use cookies to give you the best possible experience. Learn more