മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് മേള നടക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ മേളയ്ക്ക് ‘അതിപ്രാധാന്യം’ ഉണ്ടെന്ന് ആദിത്യനാഥ് അവകാശപ്പെട്ടു.
‘രാമനവമി മേള ഒഴിവാക്കിയാല്‍ ഒരുപാട് ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടും. മാത്രമല്ല ഈ വര്‍ഷത്തെ ആഘോഷം നിര്‍ണായകമാണ്. ഇതാദ്യമായി ഭഗവാന്‍ രാമന്‍ സ്വതന്ത്രനായിരിക്കുകയാണ്’, അയോധ്യ നിവാസിയായ മഹന്ത് പരമഹംസന്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതെ രാമന്‍ നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. മേള സുരക്ഷിതമായിരിക്കാന്‍ യജ്ഞങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.