| Tuesday, 21st March 2017, 7:29 pm

'യു.പിയില്‍ നയം വ്യക്തമാക്കി യോഗി'; രാമായണ മ്യൂസിയം നിര്‍മ്മിക്കാന്‍ കേന്ദ്ര മന്ത്രിയുമായി യോഗി ആദിത്യനാഥിന്റെ കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പിയില്‍ രാമായണ മ്യൂസിയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര ടൂറിസം മന്ത്രിയുമായി ചര്‍ച്ച നടത്തി. അയോധ്യയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന രാമായണ മ്യൂസിയത്തിന്റെ ചര്‍ച്ചകളുമായി ബന്ധപ്പെട്ടായിരുന്നു ടൂറിസ വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മയുമായി ആദിത്യനാഥിന്റെ കൂടിക്കാഴ്ച.


Also read മകന്‍ മാനസികമായി പീഡിപ്പിക്കുന്നു; ഭക്ഷണവും മരുന്നും സമയത്ത് നല്‍കുന്നില്ല; പരാതിയുമായി നടി മീനാ ഗണേഷ്


സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന നിരവധി ടൂറിസം പദ്ധതികളെക്കുറിച്ചും അയോധ്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ 154 കോടി രൂച ചെലവില്‍ നിര്‍മ്മിക്കാന്‍ പോകുന്ന രാമായണ മ്യൂസിയത്തെക്കുറിച്ചുമായിരുന്നു കൂടിക്കാഴ്ചയെന്ന് കേന്ദ്രവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ആദിത്യനാഥിന്റെ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതായും ഒരാഴ്ചക്കുള്ളില്‍ മ്യൂസിയം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം അനുവദിച്ച് കേന്ദ്രത്തിന്റെ ഉത്തരവ് പുറത്തിറങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെത്തിയ ആദിത്യനാഥ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ നഗരങ്ങളുടെ വികസനവുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായായിരുന്നു വെങ്കയ്യ നായിഡുവുമായുള്ള കൂടിക്കഴ്ച.

കഴിഞ്ഞ വര്‍ഷം ഗൗതം ബുദ്ധ് നഗറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശര്‍മ്മ ഉത്തര്‍ പ്രദേശില്‍ രാമായാണ മ്യൂസിയത്തിനായി ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ സ്ഥലത്തെ മതപരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കോടതി പരാമര്‍ശം ഉയര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി നീളുകയായിരുന്നു.

We use cookies to give you the best possible experience. Learn more