| Tuesday, 4th August 2020, 11:51 pm

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; സുശാന്തിന്റെ മരണത്തില്‍ മൗനം വെടിഞ്ഞ് ആദിത്യ താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ രാഷ്ട്രീയവും ബോളിവുഡ് സിനിമാ മേഖലയും വിവാദത്തിലായിരിക്കെ തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ മറുപടിയുമായി മഹാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ.

വൃത്തികെട്ട രാഷ്ട്രീയമാണ് സുശാന്തിന്റെ മരണത്തിന്റെ ചുവടു പിടിച്ച് നടക്കുന്നതെന്നും തനിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആദിത്യ താക്കറെ പ്രതികരിച്ചു.

നിയമ വ്യവസ്ഥിതിയില്‍ വിശ്വസിക്കാത്തവരാണ് കേസന്വേഷണം വഴി തിരിക്കാന്‍ ശ്രമിക്കുന്നതെന്നും ആദിത്യ താക്കറെ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒപ്പം മുബൈയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് സിനിമാ മേഖലയെന്നും ഇവിടെ സുഹൃത്തുക്കള്‍ ഉണ്ടാകുന്നത് കുറ്റമല്ലെന്നും ആദിത്യ താക്കറെ പ്രതികരിച്ചു.

സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിലെ വമ്പന്‍മാര്‍ക്കൊപ്പം മഹാരാഷട്രയിലെ രാഷട്രീയ പ്രമുഖര്‍ക്കും പങ്കുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ആദിത്യ താക്കറയുടെ പേര് പരാമര്‍ശിച്ചു കൊണ്ടും വാര്‍ത്തകള്‍ പരന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more