| Friday, 10th November 2017, 9:38 pm

'ഒമ്പതാമത്തെ നൊവേന കൂടാന്‍ നില്‍ക്കുമ്പോള്‍ അതാ ഫോണ്‍'; സണ്ണി വെയ്‌ന്റെ അലമാരയിലെത്തിയ കഥ തുറന്ന് പറഞ്ഞ് അതിഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യുവ സംവിധായകന്മാരില്‍ ശ്രദ്ധേയനായ മിഥുന്‍ മാനുവലിന്റെ അലമാരയിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ച നായികയാണ് അതിഥി. മോഹന്‍ലാലിന്റെ മകനും മലയാള സിനിമയിലെ ഭാവി താരവുമായ പ്രണവ് മോഹന്‍ലാലിന്റെ ചിത്രമായ ആദിയിലെത്തി നില്‍ക്കുകയാണ് അതിഥി.

പരസ്യങ്ങളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് അതിഥി. തന്റെ സിനിമാ പ്രവേശനത്തിന് പിന്നില്‍ ദൈവാനുഗ്രഹത്തിന്റേയും കഥയുണ്ട് താരത്തിന് പറയാന്‍.

” കലൂര്‍ പള്ളിയില്‍ ഒമ്പത് ചൊവ്വാഴ്ച്ച നൊവേന കൂടിയാല്‍ പ്രാര്‍ത്ഥിക്കുന്നതന്തും നടക്കുമെന്നാണ് പറയാറ്. ഒമ്പതാമത്തെ നൊവേന കൂടാന്‍ നില്‍ക്കുമ്പോള്‍ അതാ ഫോണ്‍. പുറത്തിറങ്ങി തിരിച്ചു വിളിക്കുമ്പോഴാണ് അറിയുന്നത് സിനിമയിലേക്ക് സെലക്ട് ആയെന്ന്.” അതിഥി പറയുന്നു.

ചിത്രത്തില്‍ അതിഥിയും സണ്ണി വെയ്‌ന്റെ സഹോദരിയായി വരുന്ന സോനുവുമായിരുന്നു സിനിമയിലെ പുതുമുഖങ്ങള്‍. കൊച്ചിയിലും ബംഗളൂരുവിലുമായിരുന്നു ഷൂട്ടിംഗ്. നല്ല ക്രൂവായിരുന്നുവെന്നും നല്ല സപ്പോര്‍ട്ട് ആയിരുന്നുവെന്നും അതിഥി പറയുന്നു.

യുവതാരം ജയസൂര്യയോടുള്ള തന്റെ ഇഷ്ടവും തുറന്ന് പറഞ്ഞിരിക്കുകയാണ് അതിഥി. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അതിഥി മനസു തുറന്നത്. മിഥുന്‍ മാനുവല്‍ തന്നെ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയിലെ പ്രകടനമാണ് ജയസൂര്യയോടുള്ള ഇഷ്ടത്തിന് കാരണമെന്നാണ് അതിഥി പറയുന്നത്.


Also Read: ‘എന്റെ മതം നഷ്ടമാകുന്നു’; രണ്‍വീര്‍ സിംഗിന്റെ ട്വീറ്റിനെതിരെ കലി തുള്ളി സോഷ്യല്‍ മീഡിയ


“ജയസൂര്യ ചേട്ടനോട് എന്തോ ഒരിഷ്ടമുണ്ട്. ആട് കണ്ട് കുറച്ചൊന്നുമല്ല ചിരിച്ചത്.” അതിഥി പറയുന്നു. പ്രിയതാരത്തെ നേരിട്ട് കണ്ട അനുഭവവും അതിഥി തുറന്ന് പറഞ്ഞു.

എത്ര സിനിമ ചെയ്താലും എപ്പോഴും ഒരു വിദ്യാര്‍ത്ഥിനിയായിരിക്കുകയെന്നായിരുന്നു ജയസൂര്യ അതിഥിയോട് പറഞ്ഞത്. തനിക്ക് കിട്ടിയ സംതിങ് സ്‌പെഷ്യല്‍ ഉപദേശമാണിതെന്നും അതിഥി പറയുന്നു.

തൃശ്ശൂര്‍ സ്വദേശിയായ അതിഥിയുടെ അച്ഛന്‍ എ.ജി രവി സൗദി എയര്‍ലൈന്‍സില്‍ നിന്ന് റിട്ടയര്‍ ചെയ്തു. അമ്മ ഗീത വീട്ടമ്മയാണ്. ചേച്ചി രാഖി, ചേട്ടന്‍ രാകേഷ്.

We use cookies to give you the best possible experience. Learn more