|

മമ്മൂക്കയുടെ താര പ്രതിച്ഛായ പൂര്‍ണമായി ഉപയോഗിച്ച സിനിമ; അതിലെനിക്ക് ഒന്നും ചെയ്യാനില്ലായിരുന്നു: അദിതി റാവു ഹൈദരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് അദിതി റാവു ഹൈദരി. 2007ല്‍ തമിഴ് ചിത്രമായ സ്രിംഗാരത്തിലൂടെയാണ് അദിതി സിനിമ ലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് കുറഞ്ഞ സമയംകൊണ്ടുതന്നെ തമിഴിലും ഹിന്ദിയും തിരക്കുള്ള നായികയായി മാറാന്‍ അദിതിക്ക് സാധിച്ചു.

മമ്മൂട്ടി നായകനായ പ്രജാപതി എന്ന ചിത്രത്തില്‍ അഭിനയിച്ച അവര്‍ ഷാനവാസ് നാരാണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തി.

ഇപ്പോള്‍ പ്രജാപതി എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പവും ഹേ സിനാമിക എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാനോടൊപ്പവും അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അദിതി റാവു ഹൈദരി.

മമ്മൂട്ടിയുടെ താര പ്രതിച്ഛായ പൂര്‍ണമായി ഉപയോഗിച്ച ചിത്രമായിരുന്നു പ്രജാപതിയെന്നും എന്നാല്‍ അതില്‍ തനിക്ക് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ലെന്നും അദിതി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്റെ ഹേ സിനാമിക എന്ന ചിത്രത്തില്‍ താന്‍ നായികയായെന്നും നടി പറഞ്ഞു.

‘മമ്മൂട്ടി സാറിന്റെ താര പ്രതിച്ഛായ പൂര്‍ണമായി ഉപയോഗിക്കപ്പെട്ട ചിത്രമായിരുന്നു പ്രജാപതി. അതിലെനിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ ശേഷം അദ്ദേഹത്തിന്റെ മകന്റെ കൂടെ ഒരു തമിഴ് ചിത്രത്തില്‍ നായികയാവാന്‍ അവസരം കിട്ടി എന്നത് ഏറെ സന്തോഷം പകരുന്ന കാര്യം തന്നെയാണ്.

ഹേ സിനാമിക എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. അതൊരു ലൗ സ്റ്റോറിയായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാ കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററാണ് ഹേ സിനാമിക സംവിധാനം ചെയ്തിരുന്നത്. ഷൂട്ടിങ് തുടങ്ങിയപ്പോഴേക്കും ലോക്ക് ഡൗണ്‍ തുടങ്ങിയിരുന്നു,’ അദിതി റാവു ഹൈദരി പറയുന്നു.

Content highlight: Aditi Rao Hydari Talks About Mammootty And Dulquer Salmaan

Video Stories