'ജയസൂര്യ ചേട്ടനോട് എന്തോ ഒരിഷ്ടമാണ്'; മനസു തുറന്ന് പ്രണവിന്റെ ആദിയിലെ നായിക അതിഥി
Daily News
'ജയസൂര്യ ചേട്ടനോട് എന്തോ ഒരിഷ്ടമാണ്'; മനസു തുറന്ന് പ്രണവിന്റെ ആദിയിലെ നായിക അതിഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th November 2017, 7:12 pm

കൊച്ചി: യുവ സംവിധായകന്മാരില്‍ ശ്രദ്ധേയനായ മിഥുന്‍ മാനുവലിന്റെ അലമാരയിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ച നായികയാണ് അതിഥി. മോഹന്‍ലാലിന്റെ മകനും മലയാള സിനിമയിലെ ഭാവി താരവുമായ പ്രണവ് മോഹന്‍ലാലിന്റെ ചിത്രമായ ആദിയിലെത്തി നില്‍ക്കുകയാണ് അതിഥി.

യുവതാരം ജയസൂര്യയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് അതിഥി. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അതിഥി മനസു തുറന്നത്. മിഥുന്‍ മാനുവല്‍ തന്നെ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയിലെ പ്രകടനമാണ് ജയസൂര്യയോടുള്ള ഇഷ്ടത്തിന് കാരണമെന്നാണ് അതിഥി പറയുന്നത്.


Also Read:ഐശ്വര്യയ്‌ക്കെന്താ പേര്‍ഷ്യയില്‍ കാര്യം; സോഷ്യല്‍മീഡിയയെ വട്ടംകറക്കി ചിത്രങ്ങള്‍


“ജയസൂര്യ ചേട്ടനോട് എന്തോ ഒരിഷ്ടമുണ്ട്. ആട് കണ്ട് കുറച്ചൊന്നുമല്ല ചിരിച്ചത്.” അതിഥി പറയുന്നു. പ്രിയതാരത്തെ നേരിട്ട് കണ്ട അനുഭവവും അതിഥി തുറന്ന് പറഞ്ഞു.

എത്ര സിനിമ ചെയ്താലും എപ്പോഴും ഒരു വിദ്യാര്‍ത്ഥിനിയായിരിക്കുകയെന്നായിരുന്നു ജയസൂര്യ അതിഥിയോട് പറഞ്ഞത്. തനിക്ക് കിട്ടിയ സംതിങ് സ്‌പെഷ്യല്‍ ഉപദേശമാണിതെന്നും അതിഥി പറയുന്നു.

തൃശ്ശൂര്‍ സ്വദേശിയായ അതിഥിയുടെ അച്ഛന്‍ എ.ജി രവി സൗദി എയര്‍ലൈന്‍സില്‍ നിന്ന് റിട്ടയര്‍ ചെയ്തു. അമ്മ ഗീത വീട്ടമയാണ്. ചേച്ചി രാഖി, ചേട്ടന്‍ രാകേഷ്.