| Saturday, 22nd October 2022, 1:05 pm

ഞാനൊരു മോഹന്‍ലാല്‍ ഫാനായിരുന്നു; പക്ഷെ ഈ സിനിമ കണ്ടതോടെ, മൈ ന്യൂ ലവ് ഈസ് മമ്മൂക്ക: അതിഥി ബാലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്ക് സിനിമ കണ്ടതോടുകൂടി താനൊരു മമ്മൂട്ടി ഫാനായി മാറിയെന്ന് നടി അതിഥി ബാലന്‍. നിവിന്‍ പോളിക്കൊപ്പം റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിവിന്‍ പോളിയും അതിഥിയും. മമ്മൂക്ക എന്നാണ് നിവിന്‍ ഉത്തരം പറയുന്നത്.

”മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണ്. അത് ഇതുവരെ നടന്നിട്ടില്ല. രണ്ടുമൂന്ന് പ്രാവശ്യം ചില അവസരങ്ങള്‍ മാറിമറിഞ്ഞ് പോയിരുന്നു,” നിവിന്‍ പോളി പറഞ്ഞു.

പിന്നീട് അതിഥിയും ഈ ചോദ്യത്തിന് മറുപടി നല്‍കുന്നുണ്ട്. ഒരുപാട് പേരുടെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ റോഷാക്ക് കണ്ടശേഷം മമ്മൂക്കയാണ് തന്റെ പുതിയ പ്രണയമെന്നുമാണ് അതിഥി പറയുന്നത്.

”എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് പേരുണ്ട്. ഇന്നലെ ഞാന്‍ റോഷാക്ക് കണ്ടു. സോ, ഐ തിങ്ക് മൈ ന്യൂ ലവ് ഈസ് മമ്മൂക്ക. I have fallen in love with that man.

ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനായിരുന്നു, അമ്മ മമ്മൂട്ടി ഫാനുമായിരുന്നു. പക്ഷെ ഈയിടക്ക് എന്റെ കാര്യത്തില്‍ മാറ്റം വന്നു. എന്റെ പുതിയ പ്രണയം മമ്മൂക്കയാണ്. അതുകൊണ്ട് നിവിന്‍ പറഞ്ഞതുപോലെ എന്റെ ഉത്തരവും തീര്‍ച്ചയായും മമ്മൂക്കയാണ്,” അതിഥി ബാലന്‍ പറഞ്ഞു.

അതേസമയം, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍ എന്നിവരാണ് പടവെട്ടില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് പടവെട്ട്. ഒക്ടോബര്‍ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

വിക്രം മേഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, നടന്‍ സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് പടവെട്ട് നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.

Content Highlight: Aditi Balan says she was a fan of Mohanlal but her new love is Mammookka

We use cookies to give you the best possible experience. Learn more