| Friday, 21st May 2021, 8:43 pm

'നരേന്ദ്രന്‍ മുതല്‍ കുഞ്ഞാലി മരക്കാര്‍ വരെയുള്ള ഉടുപ്പ്'; മോഹന്‍ലാലിന് കൊച്ചു താരത്തിന്റെ പിറന്നാള്‍ സമ്മാനം; നന്ദി അറിയിച്ച് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. താരത്തിന് വ്യത്യസ്തമായ രീതിയില്‍ പിറന്നാളാംശസകള്‍ അറിയിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ അതിഥി എന്ന കൊച്ചു പെണ്‍കുട്ടി.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ മുതല്‍ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ വരെയുള്ള മോഹന്‍ലാലിന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ഉടുപ്പുമിട്ടാണ് അതിഥി പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്.

‘ലാലേട്ടന് പിറന്നാളാശംസകള്‍. ഒരു പിറന്നാള്‍ സമ്മാനം നിങ്ങള്‍ക്ക് അയച്ചു തരാന്‍ എനിക്ക് കഴിയില്ല. അതിനാല്‍ ഞാന്‍ ഒരു പ്രത്യേക ഉടുപ്പ് ധരിച്ചിരിക്കുകയാണ്.

മിഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തൊട്ട്, മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ കുഞ്ഞാലി മരക്കാര്‍ വരെയുണ്ട്. ശ്രദ്ധിച്ച് നോക്കിയാല്‍ ഇതില്‍ എല്ലാ കഥാപാത്രത്തെയും കാണാന്‍ സാധിക്കും. ഒരുപാട് സ്‌നേഹം ലാലേട്ടാ,’ എന്നാണ് അതിഥി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

അതിഥിയുടെ പിറന്നാള്‍ സമ്മാനത്തിന് മോഹന്‍ലാല്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഷാര്‍ജയിലെ മോഹന്‍ലാല്‍ ഫാന്‍സ് ചേര്‍ന്നാണ് പിറന്നാളിനോടനുബന്ധിച്ച് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ചിത്രത്തോടുകൂടിയ വസ്ത്രത്തില്‍ പിറന്നാള്‍ ആശംസ നേരുന്ന അതിഥിയുടെ വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടിരിക്കുന്നത്.

ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷിലൂടെയും ജനശ്രദ്ധ നേടിയ അതിഥി നവ്യാനായരെ കേന്ദ്ര കഥാപാത്രമാക്കി വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍

Content Highlight: Adithi a junior actress wishes Mohanlal a birthday

We use cookies to give you the best possible experience. Learn more