| Monday, 5th August 2013, 11:50 am

അടിമാലി ചിയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടല്‍: മരണം അഞ്ചായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇടുക്കി: അടിമാലിയ്ക്കും ചീയപ്പാറയല്‍ രക്ഷാപ്രവര്‍ത്തകരുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 5  പേര്‍ മരിച്ചു. ജോഷി, രാജന്‍, ആനപുരട്ടി സ്വദേശി കുട്ടി എന്നിവരാണ് മരിച്ചത്. []

മൂന്നു പേരെ പരുക്കുകളോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേരെ രക്ഷപെടുത്തി. കടകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലാണ് മണ്ണിടിഞ്ഞു വീണത്.

അഞ്ചിലധികം പേര്‍മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ടൂറിസ്റ്റ് ബസ് അടക്കം മൂന്നുവാഹനങ്ങള്‍ കൊക്കയിലേക്ക് മറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കനത്ത ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചീയപ്പാറ വെള്ളചാട്ടത്തിനു സമീപമുള്ള മലയുടെ ഒരുഭാഗം തകര്‍ന്നു വീഴുകയായിരുന്നു. വെള്ളചാട്ടത്തിനു സമീപം പാര്‍ക്കു ചെയ്തിരുന്ന മൂന്നുവാഹനങ്ങള്‍ കൊക്കയിലേക്ക് ഒലിച്ചുപോയതായി സ്ഥീരീകരിച്ചു.

തഹസീല്‍ദാരുടെ ജീപ്പ്, ടവേര, വാഗണ്‍ ആര്‍ എന്നീ വാഹനങ്ങളാണ് മലവെള്ളപാച്ചിലില്‍ പെട്ടത്. മരിച്ചവരില്‍ ഒരാള്‍ തഹസീല്‍ദാരുടെ ജീപ്പിന്റെ ഡ്രൈവറാണ്.

കൊക്കയിലേക്ക് ഒലിച്ചുപോയ വാഹനങ്ങളില്‍ ആളുകള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം. രക്ഷാപ്രവര്‍ത്തകരും, സ്ഥലതെത്തിയവരും ഉള്‍പ്പടെ 30ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പത്തോളം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 150 മീറ്ററോളം നീളത്തില്‍ മലയിടിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അപകടത്തില്‍ പെട്ടവര്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ലന്ന് ആക്ഷേപമുണ്ട്. അടിമാലി താലൂക്ക് ആശുപത്രിയില്‍ അളുകളെ എത്തിക്കുന്നുണ്ടെങ്കിലും വിദഗ്ധന്‍ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല.

റോഡ് തകര്‍ന്നതിനാല്‍ അപകടത്തില്‍ പെട്ടവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയുന്നില്ല. നേവിയുടെ സഹായം തേടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ചീയപ്പാറയില്‍ 100 മീറ്റര്‍ നീളത്തില്‍ മലയിടിഞ്ഞതായി ഇടുക്കി എസ്.പി. വ്യക്തമാക്കി.

തൊടുപുഴയില്‍ കണ്‍ട്രോള്‍ റൂം തുറന്നു- 048622 32356, സ്‌പെഷ്വല്‍ ബ്രാഞ്ച് ഡിവൈഎസ്പി – 9497990054, 9497961738

റോഡിന് വീതി കുറഞ്ഞ സ്ഥലമാണ് ഇത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലേ നടത്താന്‍ സാധിക്കുന്നുള്ളൂ. മണ്ണ് നീക്കുന്നതിനനുസരിച്ച് മുകളില്‍ നിന്നും മണ്ണ് ഇടിയുകയാണ്.

എറണാകുളത്ത് നിന്നും നേര്യമംഗലത്തിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ട നിലയിലാണ്. അതുകൊണ്ട് തന്നെ എറണാകുളത്ത് നിന്നും ഇങ്ങോട്ട് അയച്ച യന്ത്രങ്ങളും വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്.

മണ്ണിനടിയില്‍ പെട്ട ഒരൊറ്റ വാഹനം പോലും ഇതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

We use cookies to give you the best possible experience. Learn more