| Thursday, 22nd March 2018, 12:45 pm

' നീങ്കളെ കൊത്തിയാലും ചോരയാണ് ബ്രോ , നാങ്കളെ കൊത്തിയാലും ചോരയാണ് ബ്രോ ' .... ജാതിമതിലിനെതിരായ 'ആദി ദ്രാവിഡര്‍' ഗാനം വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജാതി അതിക്രമങ്ങള്‍ക്കെതിരെയുള്ള ഗാനം ശ്രദ്ധേയമാകുന്നു. ആദി ദ്രാവിഡര്‍ (എ.ഡി) എന്ന് പേരിട്ടിരിക്കുന്ന ഗാനം സംവിധായകനും എഴുത്തുകാരനുമായ രൂപേഷ് കുമാറും ഗായകനായ നാസര്‍ മാലിക്കുമാണ് തയ്യാറാക്കിയിരിക്കുന്നത്.

റാപ്പില്‍ തുടങ്ങുന്ന പാട്ട് രോഹിത് വെമുല, മധു, വിനായകന്‍, രജനി എസ്. ആനന്ദ് എന്നിവരുടെ ജാതി കൊലകള്‍ക്കെതിരെയാണ് പ്രതിഷേധിക്കുന്നത്.

രൂപേഷ് കുമാര്‍ രചിച്ചു നാസര്‍ മാലിക് സംഗീതം നല്‍കി ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നേരത്തെ ഭോപ്പാല്‍ വ്യാജഏറ്റുമുട്ടലിനെ പരിഹസിച്ച് സ്പൂണ്‍ സോംഗ് , യു.എ.പി.എ.ക്ക് എതിരായ നൊസ്സ് എന്നീ രണ്ട് ആല്‍ബങ്ങള്‍ ഇരുവരും പുറത്തിറക്കിയിരുന്നു.

അണിയിച്ചൊരുക്കി രാഷ്ട്രീയ ശ്രദ്ധ നേടിയ നാസര്‍ മാലികും , സംവിധായകന്‍ രൂപേഷ് കുമാറും ചേര്‍ന്നാണ് പുതിയ ആള്‍ബം ഒരുക്കിയിരിക്കുന്നത്. പി.സി.എഫ് – ജി.സി.സി കൂട്ടായ്മ നിര്‍മ്മിക്കുന്ന ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌ക്കാരം ഏപ്രില്‍ 14 ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രൂപേഷ് കുമാര്‍ പറഞ്ഞു

We use cookies to give you the best possible experience. Learn more