കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.പി.ഐ.എം നയിക്കുന്ന ഇടതുമുന്നണിയുമായി സഖ്യത്തിന് തയ്യാറാണെന്ന് പി.സി.സി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. തൃണമൂലിനേയും ബി.ജെ.പിയേയും നേരിടാന്‍ മതേതരസഖ്യത്തിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും വര്‍ഗീയ-ജനവിരുദ്ധ നയങ്ങള്‍ എതിര്‍ക്കപ്പെടണം. കോണ്‍ഗ്രസ് നിലപാട് വ്യക്തമാണ്. സി.പി.ഐ.എം അനുകൂല നിലപാട് നേരത്തെ സ്വീകരിച്ചിട്ടുണ്ട്. പരസ്പരധാരണയോടെ തെരഞ്ഞെടുപ്പിനെ നേരിടണം’, ചൗധരി പറഞ്ഞു.
2021-ലാണ് പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ചൗധരിയെ ബംഗാള്‍ സംസ്ഥാനാധ്യക്ഷനായി നിയമിച്ചത്. 2014 മുതല്‍ 2018 വരെ ബംഗാളിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. ഈ കാലയളവില്‍ കോണ്‍ഗ്രസ് ഇടതുപക്ഷവുമായി കൈകോര്‍ക്കുകയും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുകയും ചെയ്തിരുന്നു.
അധിര്‍ രഞ്ജന്‍ ചൗധരിയെ പി.സി.സി അധ്യക്ഷനാക്കിയതിനെ സി.പി.ഐ.എം സ്വാഗതം ചെയ്തിരുന്നു. ബി.ജെ.പി-തൃണമൂല്‍ ഇതരകക്ഷികളെ ഒന്നിച്ച് അണിനിരത്താന്‍ ശ്രമിക്കുമെന്ന് സി.പി.ഐ.എം മുന്‍ എം.പി മുഹമ്മദ് സലീം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: West Bengal Election 2021 CPIM-Congress Alliance