| Tuesday, 10th December 2019, 1:06 pm

'മേക്ക് ഇന്‍ ഇന്ത്യ റേപ് ഇന്‍ ഇന്ത്യ ആയി മാറുന്നു' പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭയില്‍ നരേന്ദ്രമോദിക്കു നേരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി. എല്ലാ കാര്യത്തിലും സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരക്ഷരം മിണ്ടുന്നില്ല. മേക് ഇന്‍ ഇന്ത്യ സാവധാനം റേപ് ഇന്‍ ഇന്ത്യയിലേക്ക് വഴിമാറുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ലോക്‌സഭയില്‍ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശനം നടത്തി ചൗധരി നേരത്തെ വിവാദത്തിലായിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൈദരബാദ്, ഉന്നാവോ കേസുകളില്‍ രാജ്യത്ത് വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് അധിര്‍ രഞ്ജന്‍  ചൗധരിയുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

ഇന്ത്യ, റേപ് കാപിറ്റല്‍ ഓഫ് വേള്‍ഡ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് സംരക്ഷിക്കാന്‍ കഴിയാത്തതെന്ന് വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more