ന്യൂദല്‍ഹി: ലോക്‌സഭയില്‍ നരേന്ദ്രമോദിക്കു നേരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി. എല്ലാ കാര്യത്തിലും സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരക്ഷരം മിണ്ടുന്നില്ല. മേക് ഇന്‍ ഇന്ത്യ സാവധാനം റേപ് ഇന്‍ ഇന്ത്യയിലേക്ക് വഴിമാറുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ലോക്‌സഭയില്‍ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശനം നടത്തി ചൗധരി നേരത്തെ വിവാദത്തിലായിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹൈദരബാദ്, ഉന്നാവോ കേസുകളില്‍ രാജ്യത്ത് വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം.