ഇന്റര്‍നാഷണല്‍ ലീഗ് ടി ട്വന്റിയില്‍ അബുദാബി നൈറ്റ് റൈഡേഴ്സ് ഷാര്‍ജ വാറിയേഴ്സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഷാര്‍ജ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അബുദാബി 17.1 ഓവറില്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.
That was some show, Warriors 🤯#ADKRvSW pic.twitter.com/ZTZodS1oU0
— Sharjah Warriors (@SharjahWarriors) February 7, 2024
മത്സരത്തിൽ ഷാർജ വാറിയേഴ്സിന്റെ ഇംഗ്ലണ്ട് താരം ജോ ഡെനിയുടെ ബൗളിങ് ആണ് ഏറെ ശ്രദ്ധേയമായത്. മത്സരത്തിൽ താരം ഒരു ഓവർ മാത്രം എറിഞ്ഞ ഇംഗ്ലണ്ട് താരം ഒരു റൺസ് പോലും വിട്ടു നൽകാതെ രണ്ട് വിക്കറ്റുകളാണ് നേടിയത്. 0.00 ആണ് താരത്തിന്റെ ഇക്കൊണമി.
Adil Rashid has arrived 🔥🔥#ADKRvSW pic.twitter.com/0lQrujMqho
— Sharjah Warriors (@SharjahWarriors) February 7, 2024
അബുദാബി ബാറ്റിങ് നിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മൈക്കല്‍ പെപ്പര്‍ 21 പന്തില്‍ 35 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. മൈക്കലിനുപുറമേ അലിഷാന്‍ ഷറഫു 28 പന്തില്‍ 23 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. അബുദാബിയുടെ ബാറ്റിങ്ങ് നിരയില്‍ മറ്റു താരങ്ങള്‍ക്കൊന്നും തന്നെ 20ന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
നിലവില്‍ ഇന്റര്‍നാഷണല്‍ ലീഗ് ടി ട്വന്റിയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും അഞ്ച് തോല്‍വിയുമടക്കം ആറ് പോയിന്റോടെ അവസാന സ്ഥാനത്താണ് ഷാര്‍ജ വാരിയേഴ്സ്.
അതേസമയം മറുഭാഗത്ത് എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും മൂന്ന് തോല്‍വിയും അടക്കം പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അബുദാബി.
Content Highlight: Adhil Rasheed great performance For Sharjah Warriors.