[]ന്യൂഡല്‍ഹി: ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി കേസില്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടിന് ഭാഗിക അംഗീകാരം. റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചു.
പരസ്യ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തു വന്നതോടെയാണ് റിപ്പോര്‍ട്ട് ഭാഗികമായെങ്കിലും അംഗീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായത്.
നേരത്തേ അന്വേഷണ റിപ്പോര്‍ട്ട് മുഴുവനായും സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് ദല്‍ഹിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്യുരാജ് ചവാന്റെ സാന്നിദ്ധ്യത്തില്‍ റിപ്പോര്‍ട്ട് തള്ളിയ സര്‍ക്കാര്‍ നടപടിയെ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയായിരുന്നു.
നാലു മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാനെതിരെയുള്ള പരാമര്‍ശങ്ങളും അംഗീകരിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പ്രിഥ്യുരാജ് ചവാന്‍ ഉടനെ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദേശീയ രാഷ്ട്രീയ രംഗത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു ആദര്‍ശ് ഫല്‍റ്റ് അഴിമതി.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം വരിച്ച പട്ടാളക്കാരുടെ വിധവകള്‍ക്കും കുടുംബങ്ങള്‍ക്കുമായി മഹാരാഷ്ട്രയിലെ കൊളാബയില്‍ നിര്‍മ്മിച്ച സമുച്ചയത്തിലെ ഫഌറ്റുകളില്‍ ഏറെയും രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും സ്വന്തമാക്കുകയായിരുന്നു.
ഈ സംഭവം പുറത്തായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി അശോക് ചവാന്റെ വേണ്ടപ്പെട്ടവരെല്ലാം ഫഌറ്റ് കൈക്കലാക്കി എന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ സൈന്യത്തിലെ മുതിര്‍ന്ന മൂന്നു മേധാവികള്‍ക്കും വിവാദത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ചതിനാല്‍ സമുച്ചയം പൊളിച്ചു നീക്കണമെന്ന് മന്ത്രാലയം ജനുവരിയില്‍ നിര്‍ദേശിച്ചിരുന്നു.