തിരുവനന്തപുരം: കേരളത്തിലെ ഡോമിനന്റ് കാസ്റ്റ് നായന്‍മാരാണെന്നും തറവാട് എന്ന സങ്കല്‍പം അവരില്‍ നിന്നുമാണ് ഉണ്ടായതെന്നും എ.ഡി.ജി.പി എസ്. ശ്രീജിത് ഐ.പി.എസ്. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്കായി യു.പി.എസ്.സി കേരളയും ഫോര്‍ച്യൂണ്‍ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ട്രെയ്‌നിങ് ക്ലാസിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘മരുമക്കത്തായത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ട്രൈബല്‍സായിട്ടാണ് ലോകത്തെല്ലായിടത്തും കണക്കാക്കിയിരിക്കുന്നത്. അവര്‍ അപരിഷ്‌കൃതരും അധകൃതരുമാണ്. അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം അത് കേരളമാണ്. അത് ഇവിടുത്തെ നായന്‍മാരാടോ.
ഈ ഡോമിനന്റ് കാസ്റ്റ് എന്നൊരു കണ്‍സെപ്റ്റ് ഉണ്ട് ആന്ത്രോപോളജിയിലും സോഷ്യോളജിയിലുമൊക്കെ. ഡോമിനന്റ് കാസ്റ്റ്. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നറിയാമോ? അവരുടെ രീതികളാണ് ഇതര സമുദായക്കാര്‍ പകര്‍ത്തുക,’ ശ്രീജിത് പറഞ്ഞു.
ഇതിനിടെ വേദിയിലുണ്ടായിരുന്ന ഫിദ എന്ന ഒരു മുസ്‌ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രീജിത് ചോദിക്കുകയും ആ കുട്ടി മറുപടി പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന് പ്രതികരണമായി ഫിദക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത് സദസിനോട് ചോദിച്ചത്.
‘ഫിദ ഇസ്‌ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് ഒരു നായര്‍ കണ്‍സെപ്റ്റ് ആണ്. തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും. മനസിലായോ.
നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ് എങ്കില്‍ നമ്മള്‍ ഇല്ലം എന്നാണ് പറയുക. അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും തറവാടെന്ന് പറയും, ഈഴവന്‍മാരും ഇപ്പോള്‍ തറവാട് എന്ന് പറയും ദാ ഫിദ പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ല എന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ?
എന്നാല്‍ ഇവര്‍ ഇവിടെ എന്ത് ചെയ്യുന്നു. ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു, സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നു. അതാണ് ഡോമിനന്റ് കാസ്റ്റിന്റെ പ്രത്യേകത.
അങ്ങനെലോകത്ത് മെട്രിയാര്‍ക്കിയല്‍ രീതിയില്‍ ജീവിക്കുന്ന ഒരു സമുദായത്തിനെ ഡോമിനന്റ് കാസ്റ്റാക്കിയിട്ടുള്ള ലോകത്തിലെ ഒരേയൊരു ഭൂപ്രദേശം കേരളമാകുന്നു,’ എന്നായിരുന്നു ശ്രീജിത് ഐ.പി.എസ് പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ഇക്കാര്യം ചര്‍ച്ചയാകുന്നുമുണ്ട്.
Content Highlight: ADGP S Sreejith says Nair society is the dominant caste