തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ ചോര്‍ച്ചയില്‍ കേസെടുക്കാന്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഡി.സി ബുക്ക്‌സിന്റെ പബ്ലിക്കേഷന്‍ മേധാവിയായ ശ്രീകുമാറിനെതിരെ വഞ്ചനാ കുറ്റത്തിനിയിരിക്കും കേസെടുക്കുക എന്നാണ് പ്രാഥമിക വിവരം. ഇന്ന് തന്നെ കേസെടുക്കുമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ പരാതി വേണ്ടെന്നും നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ വഞ്ചനാ കുറ്റം രജിസ്റ്റര്‍ ചെയ്യാമെന്നാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശം.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കിയത്. ഡി.സി ബുക്ക്‌സിന്റെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആത്മകഥ ചോര്‍ന്നുവെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

പ്രാഥമികാന്വേഷണത്തില്‍ ഡി.സി.യുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറില്‍ നിന്നാണ് ആത്മകഥയുടെ ഭാഗങ്ങള്‍ ചോര്‍ന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറിയിരുന്നു. ശ്രീകുമാറിന്റെ മെയിലില്‍ നിന്നാണ് ഉള്ളടക്കം ചോര്‍ന്നത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
Content Highlight: ADGP’s proposal to file a case in the leak of EP Jayarajan’s autobiography; No new complaint