| Tuesday, 15th October 2024, 12:28 pm

ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച സർവീസ് ചട്ടലംഘനം; ഡി.ജി.പിയുടെ റിപ്പോർട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച ചട്ടലംഘനമെന്ന ഡി.ജി.പിയുടെ റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ.

ഡി.ജി.പിയും മറ്റ് നാല് പേരും അടങ്ങുന്ന സംഘമാണ് 73 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. അതിൽ ഏതാണ്ട് നാലോ അഞ്ചോ പേജുകളിലാണ് ആർ.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

കൂടിക്കാഴ്ച നടന്നതായി എ.ഡി.ജി.പി സമ്മതിച്ചതായി റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ കാരണം വ്യകതമല്ലെന്നുള്ളതാണ് ഡി.ജി.പിയുടെയും സംഘത്തിന്റെയും കണ്ടെത്തലായി റിപ്പോർട്ടിൽ പറയുന്നത്.

എ.ഡി.ജി.പി പറയുന്നത് അത് ഒരു സ്വകാര്യ സന്ദർശനമാണെന്നാണ്. തന്റെ സുഹൃത്ത് കൂടിയായ ആർ.എസ്.എസ് പ്രമുഖനെ കാണാനാണ് പോയതെന്നും അതൊരു സ്വകാര്യ സന്ദർശനമായതിനാലാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയതെന്നും എ.ഡി.ജി.പി പറഞ്ഞു.

എന്നാൽ ഏതെങ്കിലും തരത്തിലുള്ള സ്വകാര്യ പരിപാടികൾ അവിടെ നടന്നതായി കാണുന്നില്ല അതിനാൽ തന്നെ ഇത് സർവീസ് ചട്ട ലംഘനമാണെന്നാണ് ഡി.ജെ.പിയുടെ റിപ്പോർട്ടിൽ പറയുന്നത്.

മാമി തിരോധാന കേസിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാർ പ്രവർത്തിച്ചത് കുടുംബത്തിന്റെ താത്പര്യപ്രകാരമല്ല എന്നും പി.വി അൻവറിന്റെ പരാതികൾ കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

എം.എൽ.എ പി.വി അൻവറിന്റെ ഫോൺ ചോർത്തൽ പരാമർശം അടിസ്ഥാന രഹിതമാണെന്നും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഫോണുകൾ ചോർത്തപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.

updating…

Content Highlight: ADGP’s meeting with RSS leaders violated service rules; DGP’s report is out

We use cookies to give you the best possible experience. Learn more