അഡലൈഡ്: ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. ആദ്യ ദിനത്തിലെ പരിക്ക് മാറിയെത്തിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്(128) കഴിഞ്ഞ ദിവസം മുതല്‍ ക്രീസില്‍ ഉള്ള സ്റ്റീവന്‍ സ്മിത്ത് (162) എന്നിവരുടെ കരുത്തിലാണ് ഓസീസ് ശക്തമായ നിലയില്‍ എത്തിയിട്ടുള്ളത്.
ആറിന് 354 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ക്ലാര്‍ക്കും സ്മിത്തും വളരെ സൂക്ഷമതയോടെയാണ് കളി പുനരാരംഭിച്ചത്. രണ്ട് തവണയാണ് മഴ കാരണം മത്സരം നിര്‍ത്തി വെച്ചിരുന്നത്. വ്യക്തിഗത സ്കോര്‍ അറുപതില്‍ നില്‍ക്കവെയാണ് ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം കളി മതിയാക്കി പവലിയനിലേക്ക് മടങ്ങിയിരുന്നത്.
ഇന്ന് ഗ്രൗണ്ടില്‍ തിരിച്ചെത്തിയ ക്ലാര്‍ക്ക് 127 പന്തില്‍ നിന്ന് 15 ബൗണ്ടറികളുടെ സഹായത്തോടെയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നത്. കരണ്‍ ശര്‍മയുടെ പന്തില്‍ പൂജാരയുടെ കൈകളില്‍ പതിച്ചാണ് ക്ളാര്‍ക്ക് പുറത്തായത്. കളിയവസാനിക്കുമ്പോള്‍ മിച്ചല്‍ ജോണ്‍സും 162 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്