| Thursday, 16th February 2023, 10:32 pm

ഇ- മാലിന്യത്തിനും ഡാറ്റാ സുരക്ഷാ ഭീഷണിക്കും പരിഹാരവുമായി ഗാവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വര്‍ധിച്ചുവരുന്ന ഇ- മാലിന്യങ്ങളുടെ ശാസ്ത്രീയ നിയന്ത്രണത്തിനും ഡാറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ടുള്ള ഗാവ സര്‍വീസ് സെന്ററും മൊബൈലും കംപ്യൂട്ടറും ഉള്‍പ്പെടെ പ്രീഓണ്‍ഡ് ബ്രാന്‍ഡഡ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിപുലമായ കലക്ഷനോടുകൂടിയ ഗാവ പ്ലസ് ഷോറൂമും ചെറൂട്ടി റോഡില്‍ 19ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

പ്രീ ഓണ്‍ഡ് ഉപകരണങ്ങള്‍ വോറന്റിയോടും ഫിനാന്‍സ് സൗകര്യത്തോടും കൂടി വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യം ഗാവയിലുണ്ട്. ജോലിസംബന്ധമായും മറ്റും പുതിയ മോഡല്‍ ഫോണുകളോ കംപ്യൂട്ടറുകളോ വാങ്ങേണ്ടി വരുന്നവര്‍ക്ക് പലപ്പോഴും ബജറ്റ് പ്രശ്‌നമായി വരാറുണ്ട്. അതിനുള്ള പരിഹാരമാണ് ഗാവ പ്ലസ് എന്ന ബ്രാന്‍ഡില്‍ പ്രീ ഓണ്‍ഡ് ബ്രാന്‍ഡഡ് ഉപകരണങ്ങളുടെ കലക്ഷന്‍. ജിഎസ്ടി ബില്ലോടുകൂടി പ്രീഓണ്‍ഡ് ഉപകരണങ്ങള്‍ വാങ്ങാനാകുമെന്നതും പ്രത്യേകതയാണ്.

ഡാറ്റാ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ സര്‍വീസ് പരിചയമുള്ള വിദഗ്ധ എന്‍ജിനീയര്‍മാരുടെ സേവനമുണ്ട്. ഡാറ്റ സുരക്ഷയ്ക്കുള്ള ഐ.എസ്.ഒ (27001: 2013) അംഗീകാരാം ലഭിക്കുന്ന കേരളത്തിലെ ഏക ഇലക്ട്രോണിക് സര്‍വീസ് സ്ഥാ?പ?നം കൂടിയാണ് ഗാവ. കുറഞ്ഞ വിലയില്‍ മികച്ച ബ്രാന്‍ഡുകളുടെ ആക്‌സസറീസും ഇവിടെ ലഭിക്കുന്നു.

ഉപകരണങ്ങള്‍ വാങ്ങാനും വില്‍ക്കാനും സര്‍വീസ് ചെയ്യാനും സഞ്ചരിച്ചെത്തുകയെന്ന ഉപയോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സംസ്ഥാന വ്യാപകമായി പിക്ക് ആന്‍ഡ് ഡ്രോപ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.gava.co.in എന്ന വെബ്‌സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ബിസിനസ് അസോസിയേറ്റ്‌സുമായി ചേര്‍ന്ന് സംസ്ഥാനത്തുടനീളം കലക്ഷന്‍ പോയിന്റുകളും ഒരുക്കിയിരിക്കുന്നു.

വ്യാപാര മേഖലയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തന പരിചയമുള്ള ദുബായ് കേന്ദ്രമായ ബ്രോനെറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് ഗാവ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രീഓണ്‍ഡ് ഗാഡ്ജറ്റ് ഹബ്ബ് കൂടിയാണ് ഇതോടെ, ഇവിടെ യാഥാര്‍ഥ്യമാകുന്നത്. ഡയറക്ടര്‍മാരായ ഹാരിസ് കെ.പി,അബ്ദുള്‍ നസീര്‍ കെ.പി, സഹീര്‍ കെ.പി, മുഹമ്മദ് നദീര്‍, ,ഷാജി പി. പി, ഫിറോസ് ലാല്‍, അബ്ദുല്‍ ഷാലിക് തുടങ്ങിയവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.

content highlight: Addressing E-Waste and Data Security Threats Govt

We use cookies to give you the best possible experience. Learn more