തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 3370 താല്‍കാലിക തസ്തികകള്‍ സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം മുഖാന്തിരമാണ് ഇവയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
704 ഡോക്ടര്‍മാര്‍, 100 സ്‌പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്‌സുമാര്‍, 167 നഴ്‌സിങ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുക്‌ള#, 211 ടെക്‌നീഷ്യന്മാര്‍, 317 ക്ലീനിങ് സ്റ്റാഫുകള്‍ തുടങ്ങി 34 വിവിധ തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍ 1390 പേരെ ഇതിനോടകം നിയമിച്ചു. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയ്ക്കനുസരിച്ച് നിയമിക്കും. പി.എസ്.സി മുഖാന്തിരം നേരത്തെ 276 ഡോക്ടര്‍മാരെ അടിയന്തരമായി നിയമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.