| Sunday, 8th March 2020, 9:53 pm

പശുവിന്റെ നെയ്യും കര്‍പ്പൂരവും വേപ്പിലയും ചേര്‍ത്ത് ഹോളി ആഘോഷിക്കൂ, കൊറോണ പോയ്‌ക്കോളും: ഗുജറാത്ത് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: കൊറോണ വൈറസിനെ തടയാന്‍ ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന്റെ നെയ്യും, വേപ്പിലയും, കര്‍പ്പൂര്‍വും ഉപയോഗിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള ഹോളി ആശംസാവാചകത്തിലാണ് കൊറോണയെ തടയാനുള്ള ‘പുതിയ’ മാര്‍ഗനിര്‍ദ്ദേശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോളിയുടെ ഭാഗമായുണ്ടാക്കുന്ന തീക്കുണ്ഡത്തിലേക്ക് പശുവിന്റെ നെയ്യ്, ഉണങ്ങിയ വേപ്പില, കര്‍പ്പൂരം, മരക്കറ, കടുക് എന്നിവ ഇട്ട് അന്തരീക്ഷം ‘ശുദ്ധീകരിക്കണ’മെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇതുവഴി അന്തരീക്ഷത്തില്‍ കൊറോണ വ്യാപിക്കുന്നത് തടയാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇത് ചെയ്യുന്നത് വഴി അന്തരീക്ഷം മുഴുവന്‍ അണുവിമുക്തമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊറോണ മാത്രമല്ല എല്ലാ പടരുന്ന രോഗങ്ങള്‍ക്കും ഇതുവഴി ശമനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് ഇതുവരെ 39 കൊറോണ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് കേരളത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട സ്വദേശികള്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഇറ്റലിയില്‍ നിന്നു വന്ന മൂന്നു പേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ടു പേരുമടക്കം അഞ്ചുപേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more