നാടകഗ്രാമം കോഴിക്കോട് അവതരിപ്പിക്കുന്ന അടയാളം നാടകത്തിന്റെ റിഹേഴ്‌സല്‍ പുരോഗമിക്കുന്നു. സെപ്തംബര്‍ 6, 7, 8 തീയ്യതികളിലായി അവതരിപ്പിക്കുന്ന നാടകത്തില്‍ പ്രളയത്താല്‍ ദുരിതമനുഭവിച്ച നാലോളം പേര്‍ (മാവൂര്‍, ഒളവണ്ണ, പിലാശ്ശേരി, കൊടുവള്ളി ഭാഗങ്ങളിലുള്ള ) അഭിനയിക്കുന്നുണ്ട്.
നാടകത്തിന്റെ അവതരണത്തിനൊടുവില്‍ കിട്ടുന്ന ലാഭം പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കാണികള്‍ക്കായി ഇരിപ്പിടം ഒരുക്കുന്ന തിരക്കിലാണ് സംഘാടകരിപ്പോള്‍.
പ്രവേശന പാസ്സിന്റെ വില 500 രൂപയാണ്. ഇന്‍സൈറ്റ് പബ്ലിക്കേഷന്‍സ്- നടക്കാവ്, ഗ്ലോബല്‍ ആര്‍ക്കേഡ്- കൊയിലാണ്ടി, റോണി ഫാന്‍സി- വടകര, മെഹ്ഫില്‍ സ്റ്റുഡിയോ പന്തീരാങ്കാവ്, എന്‍.എം സത്യന്‍ ആധാരം എഴുത്ത് ഓഫീസ്- കുന്ദമംഗലം, ദി മാസ്റ്റര്‍ പുസ്തകഭവന്‍-കൊയിലാണ്ടി, റേഷന്‍ ഷാപ്പ്-മൊകവൂര്‍ എന്നിവിടങ്ങളില്‍ പ്രവേശനപാസ് ലഭ്യമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ഡോ.സാംകുട്ടി പട്ടംകരി രചിച്ച് ടി.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന നാടകം രാജസ്ഥാനിലെ ബന്‍വാരി ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയതാണ്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷിതത്വം എന്ന നിയമം ഉണ്ടാവുന്നത് ഈ സംഭവത്തിലൂടെയാണ്.
Contact Number:+919495612576, 9946448354