നെയ്മർ സിനിമയുടെ പ്രസ്സ് മീറ്റിനിടെ നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ആദർശ്. താനും പോൾസനും അവിടെ നിന്ന് ഇൻസൾട്ട് ചെയ്യപെട്ടുവെന്നും ഒടുവിൽ അവിടെ നിന്നും ഇറങ്ങി പോരേണ്ടി വന്നെന്നും ആദർശ് പറഞ്ഞു. തങ്ങൾ പുതിയ പാന്റും ഷർട്ടും ഇട്ട് വലിയ പ്രതീക്ഷയോടെ പോയപ്പോൾ ഒരു ചാനലുകാർ പോലും തിരിഞ്ഞ് നോക്കിയില്ലെന്നും ആദർശ് പറഞ്ഞു.
തങ്ങളെ വെച്ച് ഇന്റർവ്യൂ ചെയ്‌താൽ റീച്ച് കിട്ടില്ലായെന്ന് മീഡിയക്കാർ പറയുന്നത് കേട്ടപ്പോൾ ഇറങ്ങിപോന്നെന്നും ആദർശ് പറയുന്നുണ്ട്. തങ്ങൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ചില ചാനലുകാർ കാത്തിരിക്കുന്നു എന്ന് പറഞ്ഞ് വിളിച്ചെന്നും എന്നാൽ തങ്ങൾ പോയില്ലെന്നും ആദർശ് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയിൽ സംസാരിക്കുകയാണ് ആദർശും പോൾസനും.
പോൾസനോട് ഞാൻ പറഞ്ഞു മച്ചാനെ നമുക്ക് വിടാം ഇറങ്ങിക്കോ എന്ന് . ഞങ്ങൾ ഒരുത്തനോടും ചോദിക്കാൻ നിന്നില്ല. ഞങ്ങൾ ഇറങ്ങി കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വിളി വന്നു നിങ്ങളെ ഈ ചാനലുകാരെ വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ്. എന്തിന്? അതിന്റെ ആവശ്യമില്ല. അന്ന് രാത്രി നെസ് ലിൻ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു വോയിസ് മെസേജ് അയച്ചു. ‘നിങ്ങൾ ഒരിക്കലും വിഷമിക്കരുത് നാളെ ഇവർ തന്നെ നിങ്ങളെ അന്വേഷിച്ചു വരും , നിങ്ങളെ തേടി വരും. എനിക്കും വിഷമമായി ബ്രോ’ എന്ന്. നമുക്ക് മാനസികമായിട്ട് നല്ല വിഷമമായി. അവരെയും പറഞ്ഞിട്ട് കാര്യമില്ലല്ലോ,’ ആദർശ് പറഞ്ഞു.
ആദർശും പോൾസനും തിരക്കഥ ഒരുക്കിയ കാതൽ ദി കോർ മികച്ച പ്രതികരണവുമായി തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്. കാതൽ ഇവരുടെ കരിയറിലെ മികച്ച ചിത്രമായി മാറിയിരിക്കുകയാണ്.
Content Highlight: Adarsh shares insulting experience