| Tuesday, 7th January 2014, 12:20 am

ആദര്‍ശ് ഭൂമി എന്നും സംസ്ഥാന സര്‍ക്കാരിന്റേത് തന്നെ: സുശീല്‍ കുമാര്‍ ഷിന്‍ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ:ആദര്‍ശ് ഫ്‌ളാറ്റ് നില്‍ക്കുന്ന ഭൂമി എക്കാലവും സംസ്ഥാനത്തിനു അവകാശപ്പെട്ടതാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ആദര്‍ശ് ഫഌറ്റ് വിവാദത്തില്‍ നിയമ സഭയില്‍  വിചാരണ കമ്മീഷണ്‍ റിപ്പോര്‍ട്ടില്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് ഉള്‍പ്പെട്ടിരുന്നു.

ചവാന്‍ അടക്കമുളള നാലു മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് ആദര്‍ശ് അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം ഇതാദ്യമായാണ് ഷിന്‍ഡെ വിഷയത്തോട് പ്രതികരിക്കുന്നത്.

സംസ്ഥാന ഗവണ്‍മെന്റിന് അവകാശപ്പെട്ടതാണ് ആദര്‍ശ് ഭൂമി. അവിടെ കാര്‍ഗില്‍ ജവാന്‍മാര്‍ക്ക് പ്രത്യേക സംവരണമൊന്നും ഉണ്ടായിരുന്നില്ല. ആദര്‍ശ് ഭൂമിയില്‍ നിന്ന് ഫ്ളാറ്റുകള്‍ വാങ്ങുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ കോണ്‍ഗ്രസ് എം.പി സജ്ഞയ് നിരുപമം സംഘടിപ്പിച്ച ബാബ സാഹേബ് അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉപദേശങ്ങള്‍ അവഗണിച്ചുകൊണ്ട് കെട്ടിടത്തിന് ഭൂമി നല്‍കാന്‍ തിടുക്കം കാണിച്ചതിനെ കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു.

ഷിന്‍ഡെയെ കൂടാതെ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, വിലാസ്‌റാവു ദേശ്മുഖ്, ശിവാജി റാവു നിലഗേക്കര്‍ പട്ടേല്‍, എന്‍.സി.പി മന്ത്രിമാരായ സുനില്‍ തത്ക്കാരെ, രാജേഷ് തോപ്പ് എന്നിവരും വിവാദത്തില്‍ ഉള്‍പ്പട്ടിരുന്നു.

അതിനിടയില്‍ ഡല്‍ഹിയിലേതു പോലെ മുംബൈയിലും വൈദ്യുതി നിരക്കു കുറച്ച സാഹചര്യത്തില്‍ സബ്‌സിഡി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ്സ് എം.പി സജ്ഞയ് നിരുപമം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

കാബിനറ്റിനെ ഈ വിവരം അറിയിക്കാമെങ്കിലും അന്തിമ തീരുമാനമായി കണക്കാക്കാനാകില്ലെന്ന് ഷിന്‍ഡെ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more