മുംബൈ: കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പുനെവാലയ്ക്കും കുടുംബത്തിനും സുരക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട് ഹരജി.
നിലവിലെ വൈ കാറ്റഗറി സുരക്ഷ അപര്യാപ്തമാണെന്നും ഇസഡ് പ്ലസ് സുരക്ഷ നല്‍കണമെന്നും കാണിച്ചാണ് മുംബൈ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
മുംബൈയിലെ അഭിഭാഷകനായ ദത്തമാനെയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. പൂനെവാലക്ക് മാത്രമല്ല കുടുംബത്തിനും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തണം, അദ്ദേഹത്തിന് ധാരാളം ഭീഷണികള്‍ എത്തുന്നുണ്ടെന്നും ഹരജിക്കാരന്‍ പറയുന്നു.
മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത്. നേരത്തെ അദാര്‍ പൂനെവാലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.
പ്രതിഷേധങ്ങള്‍ക്കിടെ നേരത്തെ സംസ്ഥാനങ്ങള്‍ക്കുള്ള കൊവിഷീല്‍ഡ് വാക്‌സിന്റെ വില കുറയ്ക്കുകയാണെന്ന് അദാര്‍ പുനെവാല പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സംസ്ഥാനങ്ങള്‍ക്കായി പ്രഖ്യാപിച്ച 400 രൂപ എന്ന വിലയില്‍ നിന്ന് 100 രൂപയാണ് വാക്‌സിന് കുറച്ചത്. ഇതോടെ സംസ്ഥാനങ്ങള്‍ കൊവിഷില്‍ഡ് ഒരു ഡോസിന് 300 രൂപയാണ് നല്‍കേണ്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Adar Poonawalla needs Z Plus security, not Y security; Petition in court