കൊച്ചി: ഒരു പാട്ടിലെ ഒറ്റ കണ്ണിറുക്കലില്‍ ലോകപ്രശസ്തയായ പ്രിയ പ്രകാശ് വാര്യറും ആദ്യ ചിത്രം തന്നെ ഹിറ്റ്ലിസ്റ്റില് ഇടം പിടിച്ച സംവിധായകന് നാദിര്‍ഷയും ഒന്നിക്കുന്നു. പുതിയ ചിത്രം ഈ വര്‍ഷം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഔസേപ്പച്ചന് കഞ്ഞിക്കുഴിയാണ് നിര്‍മാതാവ്. മറ്റു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
തന്റെ ആദ്യ ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയിലൂടെ തന്നെ ഹിറ്റ്ലിസ്റ്റില് ഇടം പിടിച്ച സംവിധായകനാണ് നാദിര്‍ഷ. പുതുമുഖ നായകനെ അവതരിപ്പ രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനും സൂപ്പര്‍ ഹിറ്റായിരുന്നു. നാദിര്‍ഷയുടെ ആദ്യ തമിഴ് ചിത്രമായ “അജിത്ത് ഫ്രം അറുപ്പുകോട്ടൈ” ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരു മമ്മൂട്ടി ചിത്രവും നാദിര്‍ഷ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം, ഒമര്‍ ലുലു സംവിധാനം ചെയ്ത പ്രിയ വാര്യര്‍ ചിത്രം “ഒരു അടാര്‍ ലവ് സ്റ്റോറി” റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിലെ “മാണിക്യാ മലരായ പൂവി” എന്ന ഗാനം ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.