| Tuesday, 5th January 2021, 2:25 pm

ഹൃദയത്തെ ആരോഗ്യത്തോടെ കാക്കുമെന്ന് ഗാംഗുലിയുടെ മുന്‍പരസ്യം; പരിഹാസത്തിന് പിന്നാലെ തലയൂരി അദാനി വില്‍മര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെ ഗാംഗുലി അഭിനയിച്ച
ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ കിക്കിംഗ് ഓയിലിന്റെ എല്ലാ പരസ്യങ്ങളും അദാനി വില്‍മര്‍ നിര്‍ത്തിവെച്ചു.

ഹൃദയത്തെ ആരോഗ്യമായി സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നതായിരുന്നു ഫോര്‍ച്യൂണിന്റെ പരസ്യം. എന്നാല്‍ ഗാംഗുലിക്ക് ഹൃദയാഘാതം വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യത്തിന് വ്യാപകമായി വിമര്‍ശനങ്ങളും പരിഹാസവും വന്നു. ഇതോടെയാണ് പരസ്യം പിന്‍വലിച്ചത്.

ശനിയാഴ്ചയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ക്ക് ഔട്ടിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്.

ഉടന്‍ തന്നെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Adani Wilmar halts all Fortune ads featuring Sourav Ganguly

We use cookies to give you the best possible experience. Learn more