| Tuesday, 5th November 2024, 11:20 pm

യു.പി.എ ഭരണകാലത്ത് അദാനി രാഹുല്‍ ഗാന്ധിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി  രാജ്ദീപ് സര്‍ദേശായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ വ്യവസായി ഗൗദം അദാനി ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ‘2024: ദി എലക്ഷന്‍ ദാറ്റ് സര്‍പ്രൈസ്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി ആ സ്വാധീനത്തില്‍പ്പെട്ടില്ലെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

അന്ന് രാഹുലിന്റെ കൂടെയുണ്ടായിരുന്ന ഇടത് ഉപദേശകരാണ് അദാനിക്കെതിരെ രാഹുലിന്റെയുള്ളില്‍ മോശം അഭിപ്രായങ്ങള്‍ തിരുകി കയറ്റിയതെന്നും അവര്‍ മോദിക്കെതിരായ പോരാട്ടത്തില്‍ ഒരു കാലാളായി രാഹുലിനെ ഉപയോഗിക്കുകയായിരുന്നെന്നും അദാനിയെ ഉദ്ധരിച്ച് പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, അഹമ്മദ് പട്ടേലല്‍, കമല്‍ നാഥ് എന്നിവരിലൂടെ അദാനി രാഹുലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

ഇവര്‍ക്കാര്‍ക്കും തന്നെ രാഹുല്‍ ഗാന്ധിയെ അദാനിയെ കാണാന്‍ പ്രേരിപ്പിക്കുന്ന കാര്യത്തില്‍ ഒരു മുന്നേറ്റവും നടത്താന്‍ കഴിഞ്ഞില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ്‌ യഥാര്‍ത്ഥത്തില്‍ അദാനിക്കെതിരെ രാഹുലിന്റെ അജണ്ട രൂപപ്പെടുത്തിയതില്‍ പ്രധാനിയെന്നും പുസ്തകത്തില്‍ പറയുന്നു.

Content Highlight: Adani tried to influence Rahul Gandhi during the UPA regime; Rajdeep Sardesai with disclosure

We use cookies to give you the best possible experience. Learn more