അതേസമയം അദാനി വിൽമറിന്റെ ഒഹരി 4.99 ശതമാനത്തിലേക്ക് കൂപ്പുകുത്തി. എൻ.ഡി.ടി.വിയുടെ ഓഹരി 4.73 ശതമാനവും, അംബുജ സിമന്റ്സ് ഓഹരി 3.43 ശതമാനവും കുറവുണ്ടായി.
ദി കെൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദാനി ഓഹരികളുടെ വിൽപന വീണ്ടും പുനരാരംഭിച്ചത്. അദാനിയുടെ നേതൃത്വത്തിലുള്ള പോർട്സ് ടു പവർ കമ്പനി 2.15 ബില്യൺ ഡോളറിന്റെ കടം തിരിച്ചടച്ചിട്ടുണ്ടോ എന്ന ചോദ്യവും റിപ്പോർട്ട് മുന്നോട്ടുവെച്ചിരുന്നു. നടപടികളിൽ നിന്ന് ഒഴിവാകാൻ ഭാഗികമായി മാത്രമാണ് കടം അദാനി ഗ്രൂപ്പ് തിരിച്ചടച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
വായ്പ തിരിച്ചടവ് കഴിഞ്ഞ് ഒരു മാസമായിട്ടും അദാനി ഗ്രീനിന്റെയും അദാനി ട്രാൻസ്മിഷന്റെയും പണയം വെച്ച ഓഹരികൾ സംബന്ധിച്ച വിവരങ്ങൾ ബാങ്കുകൾ പുറത്തിറക്കിയിട്ടില്ല. കടം വാങ്ങിയയാൾ അവരുടെ കടങ്ങൾ തീർത്തുകഴിഞ്ഞാൽ പണയം വെച്ച ഓഹരികൾ റിലീസ് ചെയ്യുകയാണ് സാധാരണ രീതിയെന്നും ദി കെൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Content Highlight: Adani stocks lose up to 8%; all 10 counters in red