യാംഗോന്‍: മനുഷ്യാവകാശ ലംഘനത്തെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ മ്യാന്‍മര്‍ സൈന്യത്തിന് കീഴിലുള്ള കമ്പനിയുടെ തുറമുഖ പദ്ധതിയുമായി അദാനി ഗ്രൂപ്പിന് കോടികളുടെ കരാറുണ്ടെന്ന് റിപ്പോര്‍ട്ട്.
കമ്പിനിയുമായി അദാനി ഗ്രൂപ്പിനുള്ളത് 290 ദശലക്ഷം യു.എസ് ഡോളറിന്റെ കരാറാണെന്നാണ് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യാംഗോനിയിലെ കണ്ടെയ്‌നര്‍ തുറമുഖത്തിനായി അദാനി ഗ്രൂപ്പും മ്യാന്മര്‍ സൈന്യവും കൈകോര്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അദാനി പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് കരണ്‍ അദാനിയും പട്ടാള ഭരണത്തലവനും യുദ്ധക്കുറ്റം ആരോപിക്കപ്പെടുന്ന ആളുമായ ജററല്‍ മിന്‍ ഓങ് ഹ്‌ളെങും 2019 ല്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങളും എ.ബി.സി ന്യൂസ് പുറത്തുവിട്ടടിരുന്നു.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക