കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രൈവറ്റ് ഡിക്റ്റക്ടീവ് തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ ഖനനത്തിനെതിരെ പ്രവര്‍ത്തിച്ച ആക്റ്റിവിസ്റ്റ് ബെന്‍ പെന്നിംഗിസിന്റെ ഭാര്യയേയും ഒന്‍പത് വയസ്സുള്ള മകളെയുമാണ് അദാനി ഗ്രൂപ്പ് നിയോഗിച്ച പ്രൈവെറ്റ് ഡിക്റ്റക്ടീവ് പിന്തുടര്‍ന്നത്.
ബെന്നിന്റെ ഭാര്യയെ ഫേസ്ബുക്ക് വഴിയും ജോലിക്ക് പോകുംവഴിയും നിരീക്ഷിച്ചതായാണ് പ്രൈവറ്റ് ഡിക്റ്റക്ടീവിന്റെ വെളിപ്പെടുത്തല്‍.
അദാനി ഗ്രൂപ്പ് നേരത്തെ ബെന്‍ പെന്നിംഗ്‌സിനെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഖനനവുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്താക്കി എന്നാരോപിച്ചായിരുന്നു കേസ്.
ഓസ്ട്രേലിയയിലെ വിവാദ കല്‍ക്കരി ഖനിക്ക് ഇന്ത്യയിലെ അദാനി ഗ്രൂപ്പിന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 2019ല്‍ അനുമതി നല്‍കിയിരിന്നു.
ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ അന്തിമ പദ്ധതിക്ക് സര്‍ക്കാര്‍ അവസാനം അനുമതി നല്‍കുകയായിരുന്നു.
ഓസ്ട്രേലിയന്‍ കമ്പനിയായ ലിന്‍ക് എനര്‍ജിയില്‍ നിന്ന് 2010 ലാണ് അദാനി ഗ്രൂപ്പ് കാര്‍മൈക്കല്‍ ഖനിയിലെ കല്‍ക്കരി ഖനനത്തിന്റെ പാട്ടാവകാശം നേടുന്നത്.
എന്നാല്‍ കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങള്‍ ഉന്നയിച്ച് അദാനിയുടെ കല്‍ക്കരി കമ്പനിക്കെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഓസ്ട്രേലിയയില്‍ ഉയര്‍ന്നുവന്നത്. പദ്ധതി ആഗോള താപനത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക