കള്ളപ്പണക്കാര്‍ക്കെതിരായ പോരാട്ടം അനിവാര്യമായിരിക്കുകയാണെന്ന് അദാനി
Daily News
കള്ളപ്പണക്കാര്‍ക്കെതിരായ പോരാട്ടം അനിവാര്യമായിരിക്കുകയാണെന്ന് അദാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th November 2016, 12:24 pm

നിലവില്‍ മോദി സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ കള്ളപ്പണക്കേസ് അദാനിക്കെതിരായുള്ളതാണ്.


ന്യൂദല്‍ഹി:  മോദി സര്‍ക്കാരിന്റെ കള്ളപ്പണവേട്ടയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൗതം അദാനിയുടെ ട്വീറ്റ്. ദേശസുരക്ഷയും രാഷ്ട്ര നിര്‍മാണവും ഉറപ്പു വരുത്താന്‍ കള്ളപ്പണത്തിനെതിരായ പോരാട്ടം അനിവാര്യമാണ്. നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദാനി ട്വീറ്റ് ചെയ്തു.

നിലവില്‍ മോദി സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ കള്ളപ്പണക്കേസ് അദാനിക്കെതിരായുള്ളതാണ്.

adan

വൈദ്യുതോത്പാദനത്തിനും വിനിമയത്തിനുമുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാനെന്ന പേരില്‍  8000 കോടി രൂപ കൊണ്ടു പോകുകയും അതില്‍ 5000 കോടി മുക്കിയെന്നുമാണ് അദാനിക്കെതിരെയുള്ള കേസ്.


Dont Miss നിന്റെ അമ്മയക്ക് ഉള്ളതുതന്നെയാണ് എനിക്കുമുള്ളത്: ഫേസ്ബുക്ക് ലൈവിനിടെ അശ്ലീല ചോദ്യം ചോദിച്ച ആരാധകന് കണക്കിന് മറുപടി നല്‍കി നടി ശ്രവ്യ


അദാനിക്കെതിരായ ഈ കേസ് മോദി സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതിന്റെയും കേസന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെ പറ്റിയുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. കണക്കുകളില്‍ അദാനി കൃത്രിമം നടത്തിയതായി റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയിരുന്നത്.

 

Read More

അദാനിയുടെ കള്ളപ്പണക്കേസ് മോദിയുടെ മുമ്പിലെത്തിയപ്പോള്‍ സംഭവിച്ചത്; ഹിന്ദു എഡിറ്റര്‍ ജോസി ജോസഫ് വിശദീകരിക്കുന്നു