2024 ഐ.പി.എൽ കളിക്കാതിരുന്നതാണ് ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ സഹായിച്ചത്: വെളിപ്പെടുത്തലുമായി സഞ്ജുവിന്റെ വജ്രായുധം
Cricket
2024 ഐ.പി.എൽ കളിക്കാതിരുന്നതാണ് ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ സഹായിച്ചത്: വെളിപ്പെടുത്തലുമായി സഞ്ജുവിന്റെ വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2024, 4:54 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് അവിസ്മരണീയമായ മുന്നേറ്റമാണ് ഓസ്‌ട്രേലിയ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഒമാനെ 39 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിനും തകര്‍ത്ത കങ്കാരുപ്പട ലോകകപ്പിലെ ഞങ്ങളുടെ ജൈത്രയാത്ര തുടരുന്നത്.

ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്പിന്നര്‍ ആദം സാംപ നടത്തിയത്. രണ്ട് മത്സരങ്ങളിലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കൊണ്ടായിരുന്നു സാംപയുടെ തകര്‍പ്പന്‍ പ്രകടനം.

ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്നതിന് പിന്നിലുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാംപ. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കാതിരുന്നതുകൊണ്ടാണ് ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചതെന്നാണ് സാംപ പറഞ്ഞത്.

‘ ഐ.പി.എല്‍ തുടങ്ങുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ഐ.പി.എല്ലില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചത്. ലോകകപ്പ് വരാനിരിക്കുന്നത് ഏറ്റവും മികച്ചത് തീരുമാനമായി മാറി. ചില ദിവസങ്ങളില്‍ തളര്‍ന്നിരുന്നു അതുകൊണ്ടുതന്നെ എന്റെ കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു,’ ആദം സാംപ പറഞ്ഞു.

2024 ഐ.പി.എല്ലില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ആദം സാംപ. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പിന്മാറിയത്.

ഈ സീസണില്‍ 1.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ഓസ്ട്രേലിയന്‍ സ്പിന്നറെ ടീമില്‍ നിലനിര്‍ത്തിയിരുന്നത്. 2023 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ആറുമത്സരങ്ങളിലാണ് ഓസ്ട്രേലിയന്‍ സ്പിന്നര്‍ കളിച്ചത്. ഇതില്‍ 8.54 എക്കണോമിയില്‍ എട്ട് വിക്കറ്റുകള്‍ ആണ് താരം നേടിയത്.

ഇതിനുമുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടിയും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന് വേണ്ടിയും താരം പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയം ലീഗില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 20 മത്സരങ്ങളില്‍ നിന്നും 29 വിക്കറ്റുകളാണ് താരം നേടിയത്.

അതേസമയം ലോകകപ്പില്‍ ജൂണ്‍ 12നാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് ഓസീസിന്റെ എതിരാളികള്‍.

 

Content Highlight: Adam Zampa talks about his T20 World cup performance