ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ജയറാമിന് പുറമെ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും അതിഥിവേഷത്തിലെത്തിയിരുന്നു.
ഓസ്ലറില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖ നടനായിരുന്നു. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി ഫോണ്‍ ചെയ്താല്‍ എന്താകും പ്രതികരണമെന്നും എന്താകും ആദ്യം അദ്ദേഹത്തോട് പറയുകയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ആദം സാബിക്.
ഇപ്പോള്‍ താന്‍ എക്സൈറ്റ്മെന്റിന്റെ പീക്കിലാണ് നില്‍ക്കുന്നതെന്നും ഇനി അദ്ദേഹം വിളിക്കുക കൂടെ ചെയ്താല്‍ തനിക്ക് അറ്റാക്ക് വരുമെന്നും സാബിക് പറഞ്ഞു.
ഇനി മമ്മൂട്ടി വിളിക്കുകയാണെങ്കില്‍ ഈ ചിത്രത്തിലേക്ക് തന്നെ തെരഞ്ഞെടുത്തത്തില്‍ നന്ദിയുണ്ടെന്ന് പറയുമെന്നും അദ്ദേഹം കാരണമാണ് താന്‍ ഈ കഥാപാത്രത്തിലേക്ക് എത്തുന്നതെന്നും താരം പറയുന്നു. ഒപ്പം ചിരിയോടെ ബിലാലില്‍ ഒരു റോള്‍ കിട്ടുവാണെങ്കില്‍ നന്നായിരിക്കുമെന്നും ആദം സാബിക് പറഞ്ഞു.
‘ഇപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റ്‌മെന്റിന്റെ പീക്കിലാണ് നില്‍ക്കുന്നത്. ഇനി മമ്മൂക്ക എന്നെ വിളിക്കുക കൂടെ ചെയ്താല്‍ എനിക്ക് ചിലപ്പോള്‍ അറ്റാക്ക് വരും. ഇനി മമ്മൂക്ക വിളിച്ചാല്‍ ഈ ചിത്രത്തിലേക്ക് എന്നെ തെരഞ്ഞെടുത്തത്തില്‍ നന്ദിയുണ്ടെന്ന് പറയും. അദ്ദേഹം കാരണമാണ് ഞാന്‍ ഈ കഥാപാത്രത്തിലേക്ക് എത്തുന്നത്.
പിന്നെ ബിലാലില്‍ ഒരു റോള്‍ കിട്ടുവാണെങ്കില്‍ നന്നായിരിക്കും. എന്തായാലും അദ്ദേഹം വിളിച്ചാല്‍ ഒരുപാട് ഹാപ്പി ആയിരിക്കും ഞാന്‍. നമ്മളുടെ ജീവിതത്തില്‍ ഇങ്ങനെയൊക്കെയുള്ള മൊമന്റുകള്‍ ഉണ്ടാകുമ്പോളല്ലേ നമ്മള്‍ ജീവിക്കുന്നതില്‍ ഒരു അര്‍ത്ഥമുണ്ടാകുകയുള്ളു,’ ആദം സാബിക് പറയുന്നു.
മമ്മൂട്ടിയുടെ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് തനിയാവര്‍ത്തനത്തിലെയും വാത്സല്യത്തിലെ കഥാപാത്രങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും പക്ഷെ ആരോട് ചോദിച്ചാലും മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തെ മാത്രമായിട്ട് പറയാന്‍ പറ്റില്ലെന്നും താരം പറഞ്ഞു.
‘മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം തനിയാവര്‍ത്തനത്തിലെ കഥാപാത്രമാണ്. പിന്നെ വാത്സല്യത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രവും എനിക്ക് ഇഷ്ടമാണ്. സത്യത്തില്‍ ഒരുപാട് കഥാപാത്രങ്ങളെ ഇഷ്ടമാണ്.
ആരോട് ചോദിച്ചാലും മമ്മൂക്കയുടെ ഒരു കഥാപാത്രത്തെ മാത്രമായിട്ട് പറയാന്‍ പറ്റില്ല. അങ്ങനെയാണ് അദ്ദേഹം ഓരോ കഥാപാത്രത്തെയും ചെയ്ത് വെച്ചിട്ടുള്ളത്,’ ആദം സാബിക് പറയുന്നു.
Content Highlight: Adam Sabiq Talks About Mammootty