ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു.
ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 287 റണ്‍സ് നേടിയതോടെ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മറികടക്കാനുണ്ടായിരുന്നത്. എന്നാല്‍ കടുവകള്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 52 പന്തില്‍ നിന്ന് 39 റണ്‍സും രണ്ടാം ഇന്നിങസില്‍ 128 പന്തില്‍ നിന്ന് നാല് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 109 റണ്‍സും താരം നേടിയിരുന്നു.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ ക്രിസ്റ്റ്. പന്തിന്റെ കളികാണാന്‍ ടിക്കറ്റെടുത്താല്‍ പണം മുതലാകുമെന്നാണ് ഇതിഹാസതാരം പറഞ്ഞത്.
‘കാശ് കൊടുത്ത് കളി കാണാന്‍ ടിക്കറ്റെടുത്താല്‍ അത് മുതലാവുന്നത് റിഷബ് പന്തിന്റെ പ്രകടനം കാണുമ്പോഴാണ്. അതുകൊണ്ടുതന്നെ അവന്റെ കളി കാണാന്‍ ഞാന്‍ കാശുകൊടുത്ത് ടിക്കറ്റെടുക്കാന്‍ തയ്യറാണ്. സാധാരണ ആരാധകരും അതുപോലെ ചിന്തിക്കുന്നവരാണെന്നാണ് ഞാന്‍ കരുതുന്നത്.
ചെയ്യുന്നതിലെല്ലാം തന്റേതായ ഒരു ക്ലാസ് കൊണ്ടുവരാന്‍ അവന് കഴിയുന്നുണ്ട്. അവന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്‍ നല്ല രസികനാണ്, രസകരമായ രീതിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അവനറിയാം. അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
Content Highlight: Adam Gilchrist Talking About Rishabh Pant