| Thursday, 11th June 2020, 7:56 pm

'ഓസ്‌ട്രേലിയ നിങ്ങളില്‍ അഭിമാനിക്കുന്നു'; മലയാളി നഴ്‌സിന് അഭിനന്ദനവുമായി ആദം ഗില്‍ക്രിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് അഭിനന്ദനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. ഷാരോണ്‍ വര്‍ഗീസ് എന്ന കേരളത്തില്‍ നിന്നുള്ള നഴ്‌സിനെയാണ് ഇദ്ദേഹം അഭിനന്ദിച്ചത്. ഓസ്‌ട്രേലിയയിലെ വൊലൊങ്‌ഗൊങിലെ കെയര്‍ ഹോമില്‍ ജോലി ചെയ്യുന്ന നഴ്‌സാണിവര്‍. കൊവിഡ് പ്രതിസന്ധിക്കിടയിലും വയോധികര്‍ക്കുള്ള കെയര്‍ ഹോമില്‍ ജോലി തുടര്‍ന്നതിലാണ് ഇവരെ അഭിനന്ദിച്ചത്. .

‘ നിങ്ങളുടെ നിസ്വാര്‍ത്ഥമായ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍ ഷാരോണ്‍, നിങ്ങള്‍ ആ സമയം മുഴുവനും ( കൊവിഡ് വ്യാപന സമയം) പ്രായമായര്‍ക്കുള്ള കെയര്‍ ഹോമില്‍ ജോലി ചെയ്യുകയായിരുന്നു,’ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.

‘ഞാന്‍ നിങ്ങളെ അറിയിക്കുന്നതെന്തെന്നാല്‍ ഓസ്‌ട്രേലിയ മുഴുവനും, ഇന്ത്യ മുഴുവനും അതിനേക്കാള്‍ പ്രധാനമായി നിങ്ങളുടെ കുടുംബവും നിങ്ങളുടെ പരിശ്രമത്തില്‍ വളരെ അഭിമാനത്തിലാണ്,’ ആദം ഗില്‍ക്രിസ്റ്റ് വീഡിയോയില്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ ഇറക്കിയ വീഡിയയോയിലാണ് ആദം ഗില്‍ ക്രിസ്റ്റിന്റെ പ്രതികരണം

കോട്ടയം സ്വദേശിയാണ് ഷാരോണ്‍ വര്‍ഗീസ്. താരത്തിന്റെ വീഡിയോ കണ്ടെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ കൃതാര്‍ത്ഥയാണെന്നുമാണ് ഇവര്‍ പ്രതികരിച്ചത്.

ആദമിനു പുറമെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും കേരളത്തിലെ നഴ്‌സുമാര്‍ക്ക് അഭിനന്ദനവുമായി എത്തി.

‘ഞങ്ങളുടെ നഴ്‌സുമാരില്‍ രണ്ട് ലക്ഷം പേര്‍ പേര്‍ വിദേശത്ത് നിന്നാണ്. ഗള്‍ഫിനു പുറമെ അവര്‍ യു.എസിലും ഓസ്‌ട്രേലിയയലും മറ്റ് രാജ്യങ്ങളിലും അവര്‍ ഉണ്ട്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെയാണ് കൂടുതല്‍ അന്വേഷിക്കുന്നത്. കാരണം സേവനം അവരുടെ രക്തത്തിലുള്ളതാണ് . യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ജെനറല്‍ സെക്രട്ടറി  പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

We use cookies to give you the best possible experience. Learn more