|

ആറു ദിവസത്തിനുള്ളില്‍ രണ്ടുകോടി വ്യൂസ്; ആരാധകര്‍ ഏറ്റെടുത്ത് അഡാര്‍ ലൗവിന്റെ ഹിന്ദി പതിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട് യുട്യൂബിലെത്തുന്ന പല മലയാളം സിനിമകള്‍ക്കും ആരാധകര്‍ ഏറെയാണ്. ആ നിരയിലെ ഏറ്റവും ഒടുവിലെത്തിയിരിക്കുകയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ് സ്റ്റോറി’. 2018 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ആരാധകര്‍ ഏറെയാണ്.

വിസഗാര്‍ എന്ന ഹിന്ദി യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിച്ച വ്യൂസ് 2.1 ന് മുകളിലാണ്. ‘ഏക് ധന്‍സു ലവ് സ്റ്റോറി’ എന്നാണ് ഹിന്ദി മൊഴിമാറ്റ പതിപ്പിന് പേരിട്ടിരിക്കുന്നത്. ഏപ്രില്‍ 29നാണ് ചിത്രം യുട്യൂബ് ചാനലില്‍ റിലീസ് ചെയ്തത്.

റിലീസ് ചെയ്ത് ആറു ദിവസത്തിനുള്ളിലാണ് ഇത്രയധികം വ്യൂസ് ലഭിച്ചത്. അഞ്ചര ലക്ഷം പേര്‍ ലൈക്ക് ചെയ്ത അഡാര്‍ ലൗവിന് 23,000ലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്.

Oru Adaar Love review: No, you would not want to take this ride - The Week

റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഫെരീഫ്, പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഒരു അഡാര്‍ ലവ്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി രണ്ടായിരം തിയേറ്ററുകളില്‍ 2018 ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Adaar Love Hindi Remake Gets Acceptance Among Viewers