ബെംഗളൂരു: ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍ അഭിനയിച്ച പരസ്യത്തിനെതിരെ കര്‍ണാടക ബി.ജെ.പി.
തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് നടന്‍ ആമിര്‍ ഖാന്‍ ജനങ്ങളോട് ഉപദേശിക്കുന്ന സിയാറ്റ് ലിമിറ്റഡിന്റെ പരസ്യത്തിനെതിരെയാണ് ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഗ്‌ഡെ രംഗത്തുവന്നത്.
പരസ്യം ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് ഹെഡ്‌ഗെ പറയുന്നു.
പടക്കം പൊട്ടിക്കരുതെന്ന് പറയുന്നവര്‍ നിസ്‌ക്കാരത്തിന്റെ പേരില്‍ റോഡുകളില്‍ ഉണ്ടാവുന്ന പ്രശ്‌നവും പള്ളികളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദവുമാണ് പരിഹരിക്കേണ്ടതെന്നാണ് ഇയാള്‍ കമ്പനിയോട് പറഞ്ഞത്.
”തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ ഖാന്‍ ജനങ്ങളോട് ഉപദേശിക്കുന്ന നിങ്ങളുടെ കമ്പനിയുടെ സമീപകാല പരസ്യം വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. പൊതു പ്രശ്‌നങ്ങളിലെ നിങ്ങളുടെ ശ്രദ്ധയ്ക്ക് കൈയ്യടി ആവശ്യമാണ്. എന്നാല്‍, റോഡുകളില്‍ ആളുകള്‍ നേരിടുന്ന ഒരു പ്രശ്‌നം കൂടി പരിഹരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതായത്, വെള്ളിയാഴ്ചകളില്‍ നിസ്‌ക്കാരത്തിന്റെ പേരിലും മുസ് ലിങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകള്‍ തടയുന്നതും പരിഹരിക്കണം,”ഹെഗ്ഡെ പറഞ്ഞു.
പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായതിനാല്‍ നിങ്ങള്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരായതിനാലും, നൂറ്റാണ്ടുകളായി ഹിന്ദുക്കളോടുള്ള വിവേചനം നിങ്ങള്‍ക്ക് അനുഭവപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ‘ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍’ എന്ന സംഘം എപ്പോഴും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നന്നെന്നും അവര്‍ ഒരിക്കലും അവരുടെ സമുദായത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്നും ഇയാള്‍ കമ്പനിക്ക് അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Ad Featuring Aamir Khan Created “Unrest Among Hindus”: Karnataka BJP MP